Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുൽഗാം ജില്ലയിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടൽ നടന്ന പ്രജദേശത്ത് സൈന്യത്തിന് നേരെ കല്ലേറും; ഭീകരർ ഏതു സംഘടനയിലെ അംഗങ്ങളെന്ന് വ്യക്തമായില്ല

കുൽഗാം ജില്ലയിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടൽ നടന്ന പ്രജദേശത്ത് സൈന്യത്തിന് നേരെ കല്ലേറും; ഭീകരർ ഏതു സംഘടനയിലെ അംഗങ്ങളെന്ന് വ്യക്തമായില്ല

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട ഭീകരർ ഏത് സംഘടനയിൽപ്പെട്ടവരാണെന്നത് അടക്കമുള്ള വിശദാംശങ്ങൾ വ്യക്തമായിട്ടില്ല.ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശം വളഞ്ഞ സുരക്ഷാ സേനയ്ക്കുനേരെ വെടിവെപ്പുണ്ടായി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ വധിക്കാൻ കഴിഞ്ഞത്.

ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് സൈന്യത്തിനുനേരെ പ്രതിഷേധവും കല്ലേറും ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. പ്രതിഷേധക്കാരെ നേരിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധത്തെ തുടർന്ന് കുൽഗാം, ഷോപിയാൻ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP