Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വികസനമല്ല മോദിയാണ് പ്രചാരണ ആയുധം; പ്രധാനമന്ത്രിക്കൊപ്പം നിൽക്കാൻ ഇന്ന് രാജ്യത്ത് വേറെ നേതാവില്ല; പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കുന്ന ഒരു പ്രവർത്തിയും സർക്കാർ ചെയ്തിട്ടില്ലെന്ന് അരുൺ ജയ്റ്റലി

വികസനമല്ല മോദിയാണ് പ്രചാരണ ആയുധം; പ്രധാനമന്ത്രിക്കൊപ്പം നിൽക്കാൻ ഇന്ന് രാജ്യത്ത് വേറെ നേതാവില്ല; പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കുന്ന ഒരു പ്രവർത്തിയും സർക്കാർ ചെയ്തിട്ടില്ലെന്ന് അരുൺ ജയ്റ്റലി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണത്തിന് മുഖ്യ വിഷയമാക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വ മികവാണെന്നും വികസനമല്ലെന്നും ധനമന്ത്ര അരുൺ ജെയ്റ്റ്‌ലി. അടുത്ത അഞ്ചുമാസത്തെ പ്രവർത്തനം തിരഞ്ഞെടുപ്പ് മുൻനിർത്തി മാത്രമായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

മോദിയുടെ നേതൃത്വമാണ് ബിജെപിയുടെ ഏറ്റവും വലിയ കരുത്ത്. അദ്ദേഹത്തിനൊപ്പം നിൽക്കാൻ മറ്റൊരു നേതാവില്ല. അദ്ദേഹത്തെ കേന്ദ്രീകരിച്ചുവേണം പ്രചാരണം. തിരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം രാജ്യത്തെ ആര് നയിക്കുമെന്നതാവണം. അതിനുശേഷമെ മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ചർച്ചചെയ്യപ്പെടാവൂ - ജെയ്റ്റ്ലി പറഞ്ഞു.

പ്രതിപക്ഷ സഖ്യ നീക്കങ്ങളെയും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിയാകാൻ പ്രതിപക്ഷത്തെ വിവിധ നേതാക്കൾ ആഗ്രഹിക്കുന്നു. എന്നാൽ, മോദിക്ക് മുന്നിൽ നിൽക്കാൻ അവരൊന്നും ഒരുക്കമല്ല. കോൺഗ്രസിന്റെ ചെലവിൽ ബംഗാളിൽനിന്നുള്ള 'ദീദി'യും ആന്ധ്രയിൽനിന്നുള്ള 'ബാബു'വും ഉത്തർപ്രദേശിൽനിന്നുള്ള 'ബഹൻജി'യും പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇവരെല്ലാം വാളെടുക്കും. നേതാക്കളുടെ താത്പര്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതോടെ സഖ്യം തകരുമെന്നും ജെയ്റ്റ്ലി പരിഹസിച്ചു. ആശയപരമായി ഭിന്നതകൾ ഉള്ളവരാണ് സഖ്യമുണ്ടാക്കുന്നത്. ഇത്തരം പരീക്ഷണങ്ങൾ മുമ്പും പരാജയപ്പെട്ടിട്ടുണ്ട്.പാർട്ടി പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിൽ ഒരു തെറ്റുപോലും മോദി സർക്കാർ ചെയ്തിട്ടില്ലെന്നും അരുൺ ജെയ്റ്റലി അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP