Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രകാശ് രാജ് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് പറഞ്ഞത് സ്വാഗതാർഹം; അദ്ദേഹത്തെപ്പോലെയുള്ളവർ സഭയിൽ വരേണ്ടത് തന്നെ; പ്രകാശ് രാജുമായി കൂടിക്കാഴ്ച നടത്തി അരവിന്ദ് കെജ്‌രിവാൾ

പ്രകാശ് രാജ് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് പറഞ്ഞത് സ്വാഗതാർഹം; അദ്ദേഹത്തെപ്പോലെയുള്ളവർ സഭയിൽ വരേണ്ടത് തന്നെ; പ്രകാശ് രാജുമായി കൂടിക്കാഴ്ച നടത്തി അരവിന്ദ് കെജ്‌രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച നടൻ പ്രകാശ് രാജ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ആം ആദ്മി പാർട്ടി അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കെജ്രിവാൾ വ്യക്തമാക്കി.പ്രകാശ് രാജിനെപ്പോലെയുള്ളവർ പാർലമെന്റിൽ ഉണ്ടാവണം. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു. സ്വതന്ത്ര നിലപാടുകളും പാർലമെന്റിൽ ഉയരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹി മുഖ്യമന്ത്രിയുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുവെന്ന് പ്രകാശ് രാജും വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രലിൽനിന്ന് മത്സരിക്കുമെന്ന് അടുത്തിടെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശം ഉന്നയിക്കാറുള്ള അദ്ദേഹം മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ നീതിതേടി ശബ്ദമുയർത്തുകയും ചെയ്തിരുന്നു. അതിനിട, സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് വിവാദമാക്കിയെന്നാണ് പ്രകാശ് രാജ് അഭിപ്രായപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP