Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി പുറത്താക്കിയ നെഹ്‌റുവും ഗാന്ധിയും മടങ്ങിയെത്തും; ബിജെപി പുറത്താക്കിയ മഹാനേതാക്കളെ പുസ്തകങ്ങളിൽ തിരികെ എത്തിക്കാൻ ഉത്തരവിട്ട് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ; വിശദമായ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി; ബിജെപിയുടെ അനധികൃത നിയമനങ്ങളും പരിശോധിക്കും

ബിജെപി പുറത്താക്കിയ നെഹ്‌റുവും ഗാന്ധിയും മടങ്ങിയെത്തും; ബിജെപി പുറത്താക്കിയ മഹാനേതാക്കളെ പുസ്തകങ്ങളിൽ തിരികെ എത്തിക്കാൻ ഉത്തരവിട്ട് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ; വിശദമായ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി; ബിജെപിയുടെ അനധികൃത നിയമനങ്ങളും പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബിജെപി സർക്കാരിന്റെ കാലത്തു നടപ്പാക്കിയ പരിഷ്‌കരണങ്ങൾ ഒഴിവാക്കി രാജസ്ഥാനിലെ സ്‌കൂൾ പാഠപുസ്തകങ്ങൾ പഴയനിലയിലാക്കാനൊരുങ്ങി കോൺഗ്രസ് സർക്കാർ. മുൻ സർക്കാർ വരുത്തിയ മാറ്റങ്ങൾക്കു പകരം നെഹ്റു അടക്കമുള്ള ദേശീയ നേതാക്കൾക്ക് അർഹമായ സ്ഥാനം നൽകി പാഠപുസ്തകങ്ങൾ നവീകരിക്കാനാണ് അശോക് ഗെഹ്‌ലോത്തിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ നീക്കം.

കഴിഞ്ഞ ബിജെപി സർക്കാർ പാഠപുസ്തകങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങളും മറ്റു പഠനസാമഗ്രികളും പുനഃപരിശോധന നടത്തുമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദസ്താശ്ര പറഞ്ഞു. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങിയ ദേശീയ നേതാക്കളുടെ സംഭാവനകൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം നൽകിക്കൊണ്ടായിരിക്കും പാഠപുസ്തകങ്ങൾ നവീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ ഭരണകാലത്ത് പഠനപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. 2016ൽ എട്ടാം ക്ലാസ് പാഠപുസ്തകങ്ങളിൽ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര നേതാവുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പേര് ഒഴിവാക്കിയിരുന്നു. കൂടാതെ, സരോജിനി നായിഡു, മദൻ മോഹൻ മാളവ്യ തുടങ്ങി നിരവധി നേതാക്കളുടെ പേരുകളും ഒഴിവാക്കപ്പെട്ടിരുന്നു. ഇതിനെതിരെ സംസ്ഥാനത്തിനകത്തും പുറത്തും രൂക്ഷമായ എതിർപ്പുകളും ഉയർന്നുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP