Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്‌സിഡന്റൽ പ്രൈംമിനിസ്റ്റർ ബെംഗലൂരുവിലെത്തിയപ്പോൾ ആക്‌സിഡന്റൽ ചീഫ് മിനിസ്റ്റർ; 'ആക്സിഡന്റൽ ചീഫ് മിനിസ്റ്റർ എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിരുന്നുവെങ്കിൽ എച്ച്.ഡി കുമാരസ്വാമിയുടെ വേഷത്തിൽ ആരായിരുന്നു അഭിനയിക്കുക'; കുമാരസ്വാമിയെ പരിഹസിച്ച് ബിജെപി ട്വീറ്റ് ഇങ്ങനെ

ആക്‌സിഡന്റൽ പ്രൈംമിനിസ്റ്റർ ബെംഗലൂരുവിലെത്തിയപ്പോൾ ആക്‌സിഡന്റൽ ചീഫ് മിനിസ്റ്റർ; 'ആക്സിഡന്റൽ ചീഫ് മിനിസ്റ്റർ എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിരുന്നുവെങ്കിൽ എച്ച്.ഡി കുമാരസ്വാമിയുടെ വേഷത്തിൽ ആരായിരുന്നു അഭിനയിക്കുക'; കുമാരസ്വാമിയെ പരിഹസിച്ച് ബിജെപി ട്വീറ്റ് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിന്റെ കഥ പറയുന്ന 'ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന സിനിമയുമായാണ് കഴിഞ്ഞ ഏതാനം ദിവസങ്ങളായി ചർച്ച ടെയ്യുന്നത്. എന്നാൽ ഇപ്പോൾ സമാനമായ പശ്ചാത്തലത്തിൽ കർണാടക രാഷ്ട്രീയത്തിലും പുതിയൊരു വിവാദം ഉടലെടുത്തതാണ് ഏറ്റവും പുതിയസംഭവം. ഡൽഹിയിൽ ആക്സിഡന്റൽ പ്രൈം മിനിസ്റ്ററാണെങ്കിൽ കർണാടകത്തിൽ ആക്സിഡന്റൽ ചീഫ് മിനിസ്റ്ററാണെന്ന് മാത്രം എന്ന പരിഹാസമാണ് ബിജെപി ഉന്നയിക്കുന്നത്.

മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ലക്ഷ്യം വെച്ചുള്ള കർണാടക ബിജെപി ഘടകത്തിന്റെ ഒരു ട്വീറ്റാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 'ആക്സിഡന്റൽ ചീഫ് മിനിസ്റ്റർ എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിരുന്നുവെങ്കിൽ എച്ച്.ഡി കുമാരസ്വാമിയുടെ വേഷത്തിൽ ആരായിരുന്നു അഭിനയിക്കുക' എന്നാണ് ട്വീറ്റിന്റെ ഉള്ളടക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം 37 സീറ്റ് മാത്രം നേടി മൂന്നാം സ്ഥാനത്ത് എത്തിയിട്ടും അപ്രതീക്ഷിതമായി ഉണ്ടായ മുന്നണി സമവാക്യങ്ങളിൽ മുഖ്യമന്ത്രിയായ ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെ പരിഹസിക്കുകയാണ് ബിജെപി.

മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ബോളിവുഡ് ചിത്രം 'ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററി'നെതിരേ നേരത്തെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അനുപം ഖേർ നായകനാകുന്ന ചിത്രം വസ്തുതകൾക്ക് വിരുദ്ധമാണെന്നായിരുന്നു കോൺഗ്രസ് ആരോപണം. മന്മോഹൻ സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മുൻ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP