Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് തിരിച്ചടി; ബിജെപി ഐടി സെൽ വെബ്‌സൈറ്റ് പൂട്ടിച്ച് ഹാക്കർമാർ; ബജെപിയുടെ കൈയിലുള്ള കള്ളപ്പണം ഉൾപ്പടെയുള്ള വിവരം പുറം ലോകത്തെ അറിയിക്കുമെന്നും ഹാക്കർമാരുടെ ഭീഷണി

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് തിരിച്ചടി; ബിജെപി ഐടി സെൽ വെബ്‌സൈറ്റ് പൂട്ടിച്ച് ഹാക്കർമാർ; ബജെപിയുടെ കൈയിലുള്ള കള്ളപ്പണം ഉൾപ്പടെയുള്ള വിവരം പുറം ലോകത്തെ അറിയിക്കുമെന്നും ഹാക്കർമാരുടെ ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യയിലെ എല്ലാ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ ബിജെപിയുടെ ഐ.ടി സെൽ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്തതിന്‌ശേഷം ഞങ്ങൾക്ക് സ്വകാര്യത വേണം,? സ്വകാര്യത ഞങ്ങളുടെ അവകാശമാണ്,? ബിജെപിയുടെ രഹസ്യ വിവരങ്ങൾ ഞങ്ങൾ പുറത്തെത്തിക്കും,? ബിജെപിയുടെ കൈയിലുള്ള കള്ളപ്പണത്തിന്റെ വിവരങ്ങൾ ഞങ്ങളുടെ കൈവശമുണ്ടെന്നും ഹാക്കർമാർ വെബ്‌സെറ്റിൽ കുറിച്ചിട്ടു.

നിയമം മാറ്റുക അല്ലെങ്കിൽ രാജ്യം വിട്ടുപോകുക. ബിജെപിയെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അനുവദിക്കില്ല. ജനങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾക്കാവില്ല. എല്ലാ തെളിവുകളുമായി ഞങ്ങൾ കോടതിയിലെത്തുന്ന സമയത്തിനായി നിങ്ങൾ കാത്തിരിക്കൂ എന്നും വെബ്‌സൈറ്റിൽ കുറിച്ചിട്ടുണ്ട്.

രാജ്യത്തെ 10 അന്വേഷണ ഏജൻസികൾക്ക് ഏതൊരാളുടെയും കംപ്യൂട്ടറിൽ നുഴഞ്ഞുകയറാനും നിരീക്ഷണം നടത്താനും അധികാരം നൽകുന്ന ഉത്തരവാണ് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ഇതനുസരിച്ച് വ്യക്തിയുടെയോ സ്ഥാപനങ്ങളുടെയോ കംപ്യൂട്ടറുകളിൽ ശേഖരിച്ചിരിക്കുന്നതും കൈമാറ്റം ചെയ്യപ്പെട്ടതുമായ വിവരങ്ങൾ പരിശോധിക്കാനും പിടിച്ചെടുക്കാനും ഏജൻസികൾക്ക് അധികാരം ലഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP