Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ ട്രെയിനിടിച്ച് സിംഹങ്ങൾ ചത്തു; കണ്ടെത്തിയത് മൂന്ന് സിംഹങ്ങളുടെ അവശിഷ്ടം; ട്രാക്ക് മുറിച്ച് കടന്ന സിംഹങ്ങളെ ഇടിച്ചത് ചരക്ക് തീവണ്ടി

ഗുജറാത്തിൽ ട്രെയിനിടിച്ച് സിംഹങ്ങൾ ചത്തു; കണ്ടെത്തിയത് മൂന്ന് സിംഹങ്ങളുടെ അവശിഷ്ടം; ട്രാക്ക് മുറിച്ച് കടന്ന സിംഹങ്ങളെ ഇടിച്ചത് ചരക്ക് തീവണ്ടി

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ചരക്ക് തീവണ്ടിയിടിഞ്ഞ് മൂന്ന് സിംഹങ്ങൾ ചത്തു. ഗുജറാത്തിലെ അമ്രേലി ജില്ലിയിലെ ഗിർ വനമേഖലയിലാണ് സംഭവം. തിങ്കളാഴ്ച അർധരാത്രിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. ട്രെയിനിടിച്ച് ചത്ത് സിംഹങ്ങളുടെ ശരീരാവശിഷ്ടങ്ങൾ റെയിൽവേ ട്രാക്കിൽ ചിതറിക്കിടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെയാണ് കണ്ടെത്തിയത്.

ആറു സിംഹങ്ങളടങ്ങിയ സംഘം റെയിൽവേട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചരക്ക് തീവണ്ടി കടന്നുപോയത്. അർധരാത്രി 12.45 നായിരുന്നു സംഭവം. രണ്ട് ആൺ സിംഹങ്ങളും ഒരു പെൺ സിംഹവുമാണ് ട്രെയിനിടിച്ച് ചത്തത്. ഒന്നരമുതൽ രണ്ട് വയസുവരെ പ്രായമുള്ളവയാണ് സിംഹങ്ങൾ. സംഭവത്തെ തുടർന്ന് ചരക്ക് ട്രെയിന്റെ വേഗത എത്രയായിരുന്നുവെന്ന് പരിശോധിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദുശ്യന്ത് വാസവദ പറഞ്ഞു. മാത്രമല്ല വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP