Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാധാരണക്കാരനും മികച്ച സൗകര്യങ്ങളൊരുക്കാൻ റെയിൽവേ; ലോക്കൽ തീവണ്ടികളിലും ഇനി ശീതീകരിച്ച കോച്ചുകൾ; ആദ്യ പരീക്ഷണം ഡൽഹി യുപി റൂട്ടിൽ

സാധാരണക്കാരനും മികച്ച സൗകര്യങ്ങളൊരുക്കാൻ റെയിൽവേ; ലോക്കൽ തീവണ്ടികളിലും ഇനി ശീതീകരിച്ച കോച്ചുകൾ; ആദ്യ പരീക്ഷണം ഡൽഹി യുപി റൂട്ടിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അടുത്തവർഷം ഫെബ്രുവരി മുതൽ രാജ്യത്ത് ശീതീകരിച്ച ലോക്കൽ തീവണ്ടികളും ഓടിത്തുടങ്ങും. ഡൽഹിയിൽ നിന്നും യു.പിയിലേക്കാണ് എ.സി ലോക്കൽ തീവണ്ടികൾ ഓടിത്തുടങ്ങുക.ചെറിയ ദൂരങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ റെയിൽവെ ഉദ്ദേശിക്കുന്നത്. എട്ട് സ്റ്റെയിൻലെസ് സ്റ്റീൽ എ.സി കോച്ചുകളുള്ള മെമു തീവണ്ടികളാവും ഓടുക.

നിലവിൽ ലോക്കൽ തീവണ്ടികൾ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽവരെ ഓടുന്നസ്ഥാനത്ത് എ.സി മെമു തീവണ്ടികൾ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ഓടുമെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.ആദ്യഘട്ടത്തിൽ 26 കോടി ചെലവഴിച്ചാണ് കോച്ചുകൾ നിർമ്മിച്ചത്. 2618 യാത്രക്കാർക്ക് തീവണ്ടിയിൽ സഞ്ചരിക്കാം. എട്ട് കോച്ചുകളിലും രണ്ട് ടോയ്ലെറ്റുകൾ വീതവും, ജി.പി.എസ് ഇൻഫർമേഷൻ സംവിധാവും, ഓട്ടോമേറ്റഡ് ഡോറുകളും, സി.സി.ടി.വി സംവിധാനവും ഉണ്ടാവും.

ആദ്യ എ.സി ലോക്കൽ ട്രെയിൻ ചെന്നൈയിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് ബുധനാഴ്ച പരീക്ഷണ ഓട്ടത്തിനയയ്ക്കുമെന്ന് കോച്ച് ഫാക്ടറി ജനറൽ മാനേജർ സുധാൻഷു മണി പറഞ്ഞു. കോച്ചുകൾ നോർത്തേൺ റെയിൽവേയ്ക്ക് കൈമാറുമെന്നും ഡൽഹിയിൽനിന്ന് വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്താൻ അവ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉടൻ രംഗത്തെത്തുന്ന ട്രെയിൻ 18മായി സാദൃശ്യമുള്ളതാവും പുതിയ എ.സി കോച്ചുകളെന്നും അധികൃതർ പറഞ്ഞു.

പരീക്ഷണ ഓട്ടം രണ്ടു മാസത്തിനകം പൂർത്തിയാക്കാനാണ് റെയിൽവെ ലക്ഷ്യമിടുന്നത്. ഫെബ്രുവരിയോടെ ഡൽഹിയിൽനിന്ന് ഓട്ടം തുടങ്ങും. ഡൽഹിക്കു പിന്നാലെ മുംബൈ സബർബൻ റെയിൽവെ ആയിരിക്കും എ.സി ലോക്കൽ തീവണ്ടികൾ ഉപയോഗിക്കുകയെന്നും റെയിൽവെ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP