Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഒപ്പമെത്താൻ വൈദ്യുതി ബിൽ എഴുതിത്തള്ളി ബിജെപി; ഗുജറാത്തിൽ എഴുതിത്തള്ളിയത് 650 കോടിയുടെ വൈദ്യുതി ബിൽ കുടിശ്ശിക

കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഒപ്പമെത്താൻ വൈദ്യുതി ബിൽ എഴുതിത്തള്ളി ബിജെപി; ഗുജറാത്തിൽ എഴുതിത്തള്ളിയത് 650 കോടിയുടെ വൈദ്യുതി ബിൽ കുടിശ്ശിക

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: 650 കോടിയോളം വരുന്ന വൈദ്യുതി ബിൽ കുടിശ്ശിക എഴുതിത്തള്ളാൻ ഒരുങ്ങി ഗുജറാത്തിലെ ബിജെപി സർക്കാർ. മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും പുതുതായി അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരുകൾ കാർഷിക കടങ്ങൾഡ എഴുതിത്ത്തള്ളാൻ നീക്കം നടത്തുന്നതിനിടെയാണിത്. 6.22ലക്ഷത്തോളം വരുന്ന ഗ്രാമീണ കുടുംബങ്ങൾക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി.

ബിൽ കുടിശ്ശികയായതിനാൽ വിഛേദിക്കപ്പെട്ടവയാണ് ഈ കണക്ഷനുകൾ. ഇവ വീടുകളിലും കാർഷിക - വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയും ആണെന്ന് ഗുജറാത്ത് വൈദ്യുതി മന്ത്രി സൗരഭ് പട്ടേൽ വ്യക്തമാക്കി.

ഗുജറാത്തിലും ഛത്തീസ്‌ഗഢിലും കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുന്നത് ദേശീയ തലത്തിൽ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ വിഷയം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയനീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP