Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരുണാചലിൽ നിന്ന് അസമിലേലേക്കുള്ള ദൂരം നൂറ് കിലോമീറ്ററായി കുറയും; പട്ടാളക്കാർക്ക് ചൈനീസ് അതിർഥിയിൽ എത്താനും എളുപ്പം; 4800 കോടി മുടക്കി നിർമ്മിച്ച ബോഗിബീൽ പാലം ഡിസംബർ 25ന് തുറക്കും

അരുണാചലിൽ നിന്ന് അസമിലേലേക്കുള്ള ദൂരം നൂറ് കിലോമീറ്ററായി കുറയും; പട്ടാളക്കാർക്ക് ചൈനീസ് അതിർഥിയിൽ എത്താനും എളുപ്പം; 4800 കോടി മുടക്കി നിർമ്മിച്ച ബോഗിബീൽ പാലം ഡിസംബർ 25ന് തുറക്കും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് മേൽപ്പാലം ഡിസംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അസമിൽ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയിൽ-റോഡ് പാതകൾ സമന്വയിപ്പിച്ച് നിർമ്മിച്ച ബോഗിബീൽ പാലം ആണ് ഉദ്ഘാടനം ചെയ്യുക. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിലാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. അന്നേദിവസം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും.

ദേമാജി-ദിബ്രുഗഢ് ജില്ലകളെ ബന്ധിപ്പിക്കുന്ന മേൽപ്പാലം അരുണാചൽപ്രദേശിൽനിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമാകും. ഇപ്പോൾ 500 കിലോമീറ്റർ ട്രെയിൻ യാത്ര ചെയ്യേണ്ടിടത്ത് പാലം തുറക്കുന്നതോടെ യാത്രാദൂരം 100 കിലോമീറ്ററായി കുറയും. പാലം തുറക്കുന്നതോടെ അരുണാചലിൽനിന്ന് ചൈനാ അതിർത്തിയിലേക്കുള്ള സൈനികസംഘങ്ങളുടെ യാത്രയും കൂടുതൽ എളുപ്പമാകും.

1997 ൽ അന്നത്തെ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയാണ് പാലം നിർമ്മാണത്തിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചതെങ്കിലും നിർമ്മാണം 2002 ൽ വാജ്പേയിയുടെ ഭരണകാലത്താണ് തുടങ്ങിയത്. 4.31 കിലോമീറ്റർ നീളത്തിൽ നിർമ്മാണം തുടങ്ങിയ പാലത്തിന്റെ നീളം അഞ്ചു കിലോമീറ്ററായി പിന്നീട് വർധിപ്പിച്ചു. 4,857 കോടി രൂപയാണ് മേൽപാലത്തിന്റെ നിർമ്മാണചെലവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP