Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യോഗിയുടെ കാൽ തൊട്ട് വന്ദിച്ച് രമൺ സിങ്; തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിന് മുൻപ് കാൽ വണങ്ങിയത് ഖൊരക്പൂർ ക്ഷേത്രത്തിലെത്തി; വൻ വിജയം ഉറപ്പെന്ന് ഛത്തീസ്‌ഗഡ് മു്ഖ്യമന്ത്രി

യോഗിയുടെ കാൽ തൊട്ട് വന്ദിച്ച് രമൺ സിങ്; തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിന് മുൻപ് കാൽ വണങ്ങിയത് ഖൊരക്പൂർ ക്ഷേത്രത്തിലെത്തി; വൻ വിജയം ഉറപ്പെന്ന് ഛത്തീസ്‌ഗഡ് മു്ഖ്യമന്ത്രി

റായ്പുർ: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങി ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി രമൺ സിങ്. അടുത്ത മാസം നടക്കുന്ന ഛത്തീസ്‌ഗഡിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്നന്ദഗഡിലെ സ്ഥാനാർത്ഥിയാണ് രമൺ സിങ് മത്സരിക്കുന്നത്.

തന്റെ വസതിയിൽ നടന്ന പൂജയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നപ്പോഴാണ് യോഗി ആദിത്യനാഥിൽനിന്ന് രമൺ സിങ് അനുഗ്രഹം തേടിയത്. നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷവും അദ്ദേഹം ആദിത്യനാഥിന്റെ കാൽതൊട്ട് അനുഗ്രഹം തേടി. ഇത്തവണയും ബിജെപി ഛത്തീസ്‌ഗഡിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം രമൺ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവാണ് രമൺ സിങ്. അദ്ദേഹത്തേക്കാൾ ഇരുപത് വയസ് കുറവുള്ള, രണ്ടുവർഷം മാത്രം മുഖ്യമന്ത്രിയായിരുന്ന നേതാവാണ് ആദിത്യനാഥ്. ഖൊരക്പുർ ക്ഷേത്രത്തിലെ മുഖ്യ പൂജാരികൂടിയായ ആദിത്യനാഥിനോട് രമൺ സിങ്ങിന് വലിയ ബഹുമാനമാണുള്ളതെന്ന് അദ്ദേഹത്തിന്റെ അനുയായി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP