Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൊബൈൽ സിംകാർഡ് എടുക്കുന്നതിന് പുതിയ രീതിയുമായി കേന്ദ്ര സർക്കാർ; ആധാർ ബന്ധിപ്പിച്ചവർക്ക് പിൻവലിക്കാനും സൗകര്യം; കണക്ഷനെടുക്കാൻ വരുന്ന ഉപയോക്താവിന്റെ ചിത്രം തത്സമയം പകർത്തും; ഉപഭോക്താവിനെ തിരിച്ചറിയുക ഒടിപി സംവിധാനം വഴി

മൊബൈൽ സിംകാർഡ് എടുക്കുന്നതിന് പുതിയ രീതിയുമായി കേന്ദ്ര സർക്കാർ; ആധാർ ബന്ധിപ്പിച്ചവർക്ക് പിൻവലിക്കാനും സൗകര്യം; കണക്ഷനെടുക്കാൻ വരുന്ന ഉപയോക്താവിന്റെ ചിത്രം തത്സമയം പകർത്തും; ഉപഭോക്താവിനെ തിരിച്ചറിയുക ഒടിപി സംവിധാനം വഴി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മൊബൈൽ സിംകാർഡുകൾ അനുവദിക്കുന്നതിന് സർക്കാർ പുതിയ രീതി ആവിഷ്‌കരിക്കാൻ പദ്ധതിയുമായി കേന്ര് സർക്കാർ. ആധാർകാർഡ് അടിസ്ഥാനമാക്കിയുള്ള ഇ-കെ വൈ സി തിരിച്ചറിയൽ നടപടിക്രമങ്ങൾക്ക് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.സുപ്രീംകോടതി വിധിക്ക് അനുസൃതമായി സിംകാർഡുകൾ അനുവദിക്കുന്നതിന് ഒരു മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്തി പുതിയ 'ഡിജിറ്റൽ നടപടിക്രമം' കൊണ്ടുവരുമെന്ന് ടെലികോം വകുപ്പും യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കണക്ഷനെടുക്കാൻ വരുന്ന ഉപയോക്താവിന്റെ ചിത്രം തത്സമയം പകർത്തുന്നു. ഒപ്പം അയാളുടെ സ്ഥാനം നിർണയിക്കുന്ന അക്ഷാശം, രേഖാംശം, സമയം എന്നിവയും ചിത്രത്തോടൊപ്പം രേഖപ്പെടുത്തും. ഒടിപിയുടെ അടിസ്ഥാനത്തിൽ സിംകാർഡ് ഏജന്റിനെ തിരിച്ചറിയും. സിംകാർഡ് അനുവദിക്കും.

മൊബൈൽ നമ്പറും ആധാർ നമ്പറും തമ്മിൽ ബന്ധിപ്പിച്ചവർക്ക്. അത് പിൻവലിക്കാനുള്ള സൗകര്യവും ഒരുക്കും. ഔദ്യോഗികമായ രേഖകൾ ഹാജരാക്കിയാൽ മൊബൈൽ കമ്പനികൾക്ക് നൽകിയിട്ടുള്ള ആധാർ വിവരങ്ങൾ പിൻവലിച്ച് മറ്റ് തിരിച്ചറിയൽ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. മൊബൈൽ നമ്പറുകൾ ഡിസ്‌കണക്റ്റ് ആയിട്ടില്ലെങ്കിൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഇതിന് വേണ്ടി ഉപയോക്താവിന് അവരുടെ ടെലികോം സേവനദാതാക്കളുമായി ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP