Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാല മോഷണം തടയാൻ ശ്രമിച്ച 15 കാരന് നേരെ വെടിയുതിർത്ത് അക്രമികൾ; വെടിയേറ്റത് ഇളനീർ വിൽപ്പനക്കാരൻ രോഹിതിന്; സംഭവം ഡൽഹിയിലെ ഷാലിമാർ ബാഗിൽ

മാല മോഷണം തടയാൻ ശ്രമിച്ച 15 കാരന് നേരെ വെടിയുതിർത്ത് അക്രമികൾ; വെടിയേറ്റത് ഇളനീർ വിൽപ്പനക്കാരൻ രോഹിതിന്; സംഭവം ഡൽഹിയിലെ ഷാലിമാർ ബാഗിൽ

ഡൽഹി: മാലമോഷ്ടാക്കളെ തടയാനുള്ള ശ്രമത്തിനിടെ പതിനഞ്ചുകാരന് വെടിയേറ്റു. ഡൽഹിയിലെ ഷാലിമാർ ബാഗിന് സമീപം ശനിയാഴ്ച രാവിലെ 7.30നാണ് സംഭവം.ഇളനീർ വിൽപ്പന നടത്തികൊണ്ടിരിക്കുകയായിരുന്നു രോഹിത്. ബൈക്കിൽ എത്തിയ മോഷ്ടാക്കളുടെ സംഘം രോഹിത്തിന്റെ തൊട്ടടുത്ത് നിന്ന വ്യക്തിയുടെ മാല തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് കണ്ട രോഹിത് ഇവരെ പിടികൂടാൻ ഇവരുടെ ബൈക്കിലേക്ക് എടുത്ത് ചാടുകയും തുടർന്ന് ബൈക്കിൽ നിന്ന് വീണ മോഷ്ടാക്കളുമായി സംഘട്ടനത്തിൽ ഏർപ്പെടുകയും ചെയ്തു.

അടിപിടിക്കിടെ മോഷ്ടക്കളിൽ ഒരാൾ രോഹിത്തിന്റെ തോളിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ രോഹിത്തിനെ അടുത്തുള്ള ഫോർട്ടീസ് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് സഫ്ദർജങ്ങ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രോഹിത്ത് അപകടനില തരണം ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.ഷാലിമാർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ചിത്രത്തിന് കടപ്പാട്: ഇന്ത്യൻ എക്‌സ്‌പ്രെസ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP