Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പരാതി പറയാൻ ട്രെയിനിൽ നിന്ന് ഇറങ്ങേണ്ട; ഓടുന്ന തീവണ്ടിയിൽ പരാതി രേഖപ്പെടുത്താൻ സൗകര്യം ഉടൻ; ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

പരാതി പറയാൻ ട്രെയിനിൽ നിന്ന് ഇറങ്ങേണ്ട; ഓടുന്ന തീവണ്ടിയിൽ പരാതി രേഖപ്പെടുത്താൻ സൗകര്യം ഉടൻ; ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ഡൽഹി: തീവണ്ടി യാത്രക്കാർക്ക് വൈകാതെ ഓടുന്ന തീവണ്ടിയിലിരുന്നും പരാതി അയക്കാം. ഇന്ത്യൻ റെയിൽവേ പുതുതായി തയ്യാറാക്കുന്ന ആപ്ലിക്കേഷൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുങ്ങുന്നത്. റെയിൽവെ സംബന്ധമായ എന്ത് പരാതികളും ഈ ആപ്പ് വഴി രജിസ്റ്റർ ചെയ്യാമെന്നും റെയിൽവെ വൃത്തങ്ങൾ വ്യക്തമാക്കി.ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പരാതികൾ റെയിൽവേ സംരക്ഷണ സേനയിലെ ഒരു ഉദ്യോഗസ്ഥൻ ഉടൻ അന്വേഷിക്കും. അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. ഇത്തരത്തിൽ വനിതകൾക്ക് എതിരായ അക്രമങ്ങൾ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുന്ന മധ്യപ്രദേശിലെ പദ്ധതി രാജ്യത്താകെ നടപ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.

ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പരാതി പറയാനായി തീവണ്ടിയിൽ നിന്ന് ഇറങ്ങി അടുത്ത സ്റ്റേഷനിൽ കാത്തിരിക്കേണ്ട അവസ്ഥ യാത്രക്കാർക്ക് ഉണ്ടാകില്ല. ആപ്പ് വഴി പരാതി രജിസ്റ്റർ ചെയ്യുന്നതിലൂടെ ഉടൻ റെയിൽവെ പൊലീസ് പരാതിക്കാരനെ സഹായിക്കാനായി എത്തുമെന്ന് ആർ.പി.എഫ് ഡി.ജി അരുൺകുമാർ വ്യക്തമാക്കി. സീറോ എഫ്.ഐ.ആറുകളായാണ് ഇത്തരം പരാതികൾ പരിഗണിക്കപ്പെടുക. അവയിൽ ഉടൻ അന്വേഷണം ആരംഭിക്കും. ഏത് പൊലീസ് സ്റ്റേഷനുകളിൽ നിന്നും തയ്യാറാക്കാവുന്ന പ്രാഥമിക എഫ്.ഐ.ആറുകളെയാണ് സീറോ എഫ്.ഐ.ആർ എന്ന് വിളിക്കുന്നത്. ഇത് പിന്നീട് അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയാണ് പതിവ്.

നിലവിൽ ഒരു യാത്രികന് പരാതിപ്പെടേണ്ടതായ ഒരു അനുഭവം ഉണ്ടായാൽ തീവണ്ടിയിലെ ടിക്കറ്റ് പരിശോധകൻ നൽകുന്ന അപേക്ഷ പൂരിപ്പിച്ച് നൽകണം. ഇത് പിന്നീട് അടുത്ത സ്റ്റേഷനിലെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറും. ഇത് കാലതാമസം ഉണ്ടാക്കുകയും യാത്രക്കാരന് പ്രശ്‌നപരിഹാരം വൈകിക്കുകയും ചെയ്യാറുണ്ട്. സ്ത്രീകൾക്കായി ഒരു അപകട സൈറണും ആപ്പിലുണ്ട്. ഓഫ്ലൈൻ ആയും യാത്രക്കാർക്ക് ഈ ആപ്പിൽ പരാതി നൽകാം. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് യാത്ര ചെയ്യുന്നവർക്ക് തീവണ്ടികളിൽ നിന്ന് പരാതി നൽകാൻ പറ്റുന്ന ഒരു ഓൺലൈൻ സംവിധാനം നടപ്പിലാക്കാൻ റെയിൽവേയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP