Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇറാനുമേൽ ഉപരോധം ശക്തമാക്കുന്നതിനൊപ്പം ഇന്ത്യക്ക് ഉപദേശവുമായി അമേരിക്ക; എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ബദൽ മാർഗം തേടണമെന്ന് ട്രംപ് ഭരണകൂടം; ഇറാനുമായി സഹകരിക്കുന്നവരുമായി സാമ്പത്തിക ബന്ധമില്ലെന്നും മുന്നറിയിപ്പ്

ഇറാനുമേൽ ഉപരോധം ശക്തമാക്കുന്നതിനൊപ്പം ഇന്ത്യക്ക് ഉപദേശവുമായി അമേരിക്ക; എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ബദൽ മാർഗം തേടണമെന്ന് ട്രംപ് ഭരണകൂടം; ഇറാനുമായി സഹകരിക്കുന്നവരുമായി സാമ്പത്തിക ബന്ധമില്ലെന്നും മുന്നറിയിപ്പ്

ന്യൂയോർക്ക്: ഇറാനുമേലുള്ള അമേരിക്കൻ ഉപരോധം നവംബർ നാല് മുതല് കൂടുതൽ ശക്തമാക്കാനിരിക്കെ ഇന്ത്യക്ക് ഉപദേശവുമായി ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥൻ. എണ്ണ ഇറക്കുമതിയാണ് ഇന്ത്യക്ക് പ്രധാനമായും ആവശ്യം. ഇതിനായി ബദൽ വഴി തേടുകയും ചർച്ചകൾ നടത്തുകയും വേണം. ഇങ്ങനെ ചെയ്താൽ ഉപരോധം നമ്മുടെ സുഹൃത്തായ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

നവംബർ നാല് മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചാണ് അമേരിക്ക ഉപരോധം ശക്തിപ്പെടുത്തുന്നത്. ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങളുമായി തങ്ങൾക്ക് ബാങ്കിങ്-സാമ്പത്തിക ബന്ധങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

അതേ സമയം അമേരിക്കയുടെ ഉപരോധം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടില്ല. ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇന്ത്യ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല. ഇതിനിടയിലാണ് ഇന്ത്യക്ക് ഉപദേശവുമായി അമേരിക്കൻ ഉദ്യോഗസ്ഥന്റെ പ്രസ്താവന.

ഇറാനിൽ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഇവിടെ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഇതിനധികം തന്നെ വെട്ടിക്കുറച്ചിരുന്നു. എന്നാൽ അമേരിക്കൻ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇറക്കുമതി ചെയ്യുന്നത് നിർത്തലാക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP