Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മല്യക്ക് രക്ഷപ്പെടാൻ ഒത്താശ ചെയ്തത് മോദി; പ്രധാനമന്ത്രി അറിയാതെ ലുക്ക് ഔട്ട് നോട്ടീസ് മാഞ്ഞ് പോയതെങ്ങനെ; മല്യയുടെ മുങ്ങലിന് പിന്നിൽ നരേന്ദ്ര മോദിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി

മല്യക്ക് രക്ഷപ്പെടാൻ ഒത്താശ ചെയ്തത് മോദി; പ്രധാനമന്ത്രി അറിയാതെ ലുക്ക് ഔട്ട് നോട്ടീസ് മാഞ്ഞ് പോയതെങ്ങനെ; മല്യയുടെ മുങ്ങലിന് പിന്നിൽ നരേന്ദ്ര മോദിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി

ഡൽഹി: രാജ്യംവിട്ട് ലണ്ടനിലേക്ക് പോയ വിവാദ വ്യവസായി വിജയ് മല്യക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മല്യ വിമാനത്താവളത്തിലെത്തിയപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് താൽക്കാലികമായി മാറ്റിയ നടപടിക്ക് പിന്നിൽ മോദിയാണെന്നും രാഹുൽ ആരോപിച്ചു.

സിബിഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജൻസിയാണ്. ഇത്രയും ഉയർന്ന തലത്തിലുള്ള അന്വേഷണ ഏജൻസി വിവാദമായ കേസിൽ ഇതുപോലെ ഒരു ഇടപെടൽ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകില്ല. പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലുക്കൗണ്ട് നോട്ടീസ് മാറ്റാൻ സിബിഐ തയ്യാറാകില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

വിദേശത്തുപോകാൻ മല്യ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ അദ്ദേഹത്തിനെതിരെയുള്ള ലുക്കൗട്ട് നോട്ടീസ് താൽക്കാലികമായി കമ്പ്യൂട്ടറിൽ നിന്ന് മാഞ്ഞുവെന്നാണ് ആരോപണം. പകരം വിവരം അറിയിക്കുക എന്നുമാത്രമായി ചുരുങ്ങുകയായിരുന്നു എന്നായിരുന്നു ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP