Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബാലറ്റ് മതിയെന്ന് കോൺഗ്രസും തൃണമൂലുമുൾപ്പടെയുള്ള കക്ഷികൾ; ഇവിഎമ്മിനായി വാദിച്ച് ബിജെപി; കൂടുതൽ സുരക്ഷ വേണമെന്ന് സിപിഎം; രണ്ടായാലും നല്ലതെന്ന് എഐഎഡിഎംകെ

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബാലറ്റ് മതിയെന്ന് കോൺഗ്രസും തൃണമൂലുമുൾപ്പടെയുള്ള കക്ഷികൾ; ഇവിഎമ്മിനായി വാദിച്ച് ബിജെപി; കൂടുതൽ സുരക്ഷ വേണമെന്ന് സിപിഎം; രണ്ടായാലും നല്ലതെന്ന് എഐഎഡിഎംകെ

ഡൽഹി: 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ വോട്ടിങ് മെഷീനെചൊല്ലി രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഭിന്നത. വോട്ടിങ് മെഷീൻ, വിവിപാറ്റ്, തിരഞ്ഞെടുപ്പ് ചെലവ് തുടങ്ങിയ എല്ലാ വിഷയങ്ങളെക്കുറിച്ചും ചർച്ച നടത്താൻ എല്ലാ പാർട്ടികളേയും വിളിച്ചു വരുത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി.റാവത്ത് അറിയിച്ചു.

വോട്ടിങ് മെഷീനെ സംബന്ധിച്ചും തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ചും നിരവധി പാർട്ടികൾ ആവശ്യങ്ങളുന്നയിച്ചു. എല്ലാവർക്കും തൃപ്തികരമായ ഒരു തീരുമാനമുണ്ടാകുമെന്നും യോഗത്തിന് ശേഷം റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്, സിപിഐ, തൃണമൂൽ കോൺഗ്രസ്, ബിഎസ്‌പി, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. അതേ സമയം ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ തൃപ്തരാണെന്ന് ബിജെപിയും ബിജെഡിയും അറിയിച്ചു.

നിലവിലുള്ള വോട്ടിങ് പ്രക്രിയയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. വിവിപാറ്റിലേയും വോട്ടിങ് മെഷീനിലേയും വോട്ടുകൾ നിർബന്ധമായും എണ്ണി ഉറപ്പുവരുത്തണം. അല്ലെങ്കിൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപോകണമെന്നാണ് ആംആദ്മി പാർട്ടിയുടെ നിലപാട്. രണ്ടായാലും നല്ലതാണെന്നാണ് എഐഎഡിഎംകെ അറിയിച്ചത്.

നിലവിലെ സാഹചര്യത്തിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളതെന്ന് യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക് പറഞ്ഞു. വോട്ടിങ് മെഷീനുകൾ പ്രവർത്തനക്ഷമമാക്കുന്നത് വലിയ പ്രശ്‌നം തന്നെയാണ്. വിവിപാറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും എല്ലാ വോട്ടുകളും ക്രോസ് ചെക്ക് ചെയ്യപ്പെടുന്നില്ല. ചുരുങ്ങിയത് വിവിപാറ്റിലെ 30 ശതമാനം വോട്ടുകളെങ്കിലും പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ്, ചെലവവുകളുടെ നിയന്ത്രണം, നിശബ്ദ പ്രചാരണത്തിൽ അച്ചടി മാധ്യമങ്ങളേയും ഉൾപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളെല്ലാം തിങ്കളാഴ്ച ചേർന്ന സർവ്വകക്ഷിയോഗത്തിൽ ചർച്ചയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP