Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം സന്ദർശിച്ച മോദി കുടകും സന്ദർശിക്കണമായിരുന്നുവെന്ന് സിദ്ധരാമയ്യ; കർണാടകവും സന്ദർശിക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും മുൻ മുഖ്യമന്ത്രി

കേരളം സന്ദർശിച്ച മോദി കുടകും സന്ദർശിക്കണമായിരുന്നുവെന്ന് സിദ്ധരാമയ്യ; കർണാടകവും സന്ദർശിക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും മുൻ മുഖ്യമന്ത്രി

ഡൽഹി: മഴക്കെടുതിയിലായ കുടകിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തണമെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. കുടകിലും കർണാടകയിലും ഉണ്ടായിട്ടുള്ള ദുരിതങ്ങൾ പ്രധാനമന്ത്രി നേരിട്ട് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം കേരളത്തിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കുടകിലും സന്ദർശനം നടത്തണമെന്നാണ് തനിക്ക് ആവശ്യപ്പെടാനുള്ളതെന്നും പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ കടമയാണതെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയെതുടർന്ന് വെള്ളപ്പൊക്കവും രൂക്ഷമായ മണ്ണിടിച്ചിലും കുടകിൽ നിരവധി പേർ അകപ്പെട്ടിരുന്നു. നാലായിരത്തോളം ആളുകളെ മഴക്കെടുതിയിൽ നിന്ന് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിന്നു.

പ്രളയം 324 മനുഷ്യജീവനുകളെടുത്ത കേരളത്തിലെ പ്രധാന പ്രളയബാധിതപ്രദേശങ്ങളിലൂടെ മോദി ആകാശ സവാരി നടത്തിയിരുന്നു. സംസ്ഥാനത്തിനു കേന്ദ്രം പൂർണപിൻതുണയും പ്രഖ്യാപിച്ചിരുന്നു. 100 കോടിയുടെ അടിയന്തര സഹായം വാഗ്ദാനം ചെയ്ത് പിന്നീട് 500 കോടി കൂടി നൽകാമെന്നുറപ്പു നൽകുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രണ്ടു ലക്ഷവും ഗുരുതരമായി പരിക്കുകളുള്ളവർക്ക് 50,000 രൂപയും നൽകുമെന്നുമറിയിച്ചിരുന്നു. ഇത് പരാമർശിച്ചാണ് സിദ്ദരാമയ്യ രംഗത്ത് വന്നത്.

സിദ്ദരാമയ്യ പ്രദേശ് കോൺഗ്രസ് ചീഫ് ദിനേശ് ഗുണ്ടു റാവുവിനൊപ്പം കുടകു ജില്ലയിൽ പ്രളയവും ഉരുൾപ്പൊട്ടലും തകർത്ത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. രണ്ടു ദിവസമായി ആ മേഖലകളിൽ മഴ വിട്ടു നിൽക്കുന്നതിനാൽ സുരക്ഷാ പ്രവർത്തനങ്ങൾ ഏകദേശം പൂർണമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്യേഗസ്ഥർ പറഞ്ഞു. ദുരിതാശ്വാസക്യാമ്പുകളിലുള്ളവർക്ക് അവശ്യ വസ്തുക്കളെത്തിക്കുക, തകർന്ന റോഡുകൾ ശരിയാക്കുക, വൈദ്യുതി സംവിധാനങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനായി വിവിധ ഏജൻസികളിൽ നിന്നായി 1019 പോരോളം ഉൾപ്പെടുന്ന രക്ഷാ പ്രവർത്തകർ കുടകിലെത്തിയിട്ടുണ്ട്.

സംസ്ഥാന സർക്കാർ 30 കോടി രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. റോഡുകളുടെ പുനരുദ്ധാരണം മദ്രാസിൽ നിന്നുമുള്ള എഞ്ചിനീയർ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇരുപതിലേറെ ദിവസങ്ങളായി അടഞ്ഞു കിടന്ന സ്‌കൂളുകൾ ഇന്ന് തുറന്നു. ജില്ലയിലാകെ 51 റിലീഫ് ക്യാമ്പുകളിലായി 6996 പേരാണുള്ളത്. വ്യാഴാഴ്‌ച്ച വരെയുള്ള കണക്കനുസരിച്ച് 1118 വീടുകൾ നശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മറ്റൊരു ദുരിതബാധിത മേഖലയായ ദക്ഷിണ കന്നഡയിൽ 5 മരണവും 360 വീടുകൾ നശിച്ചുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഭൂമിശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ നിന്നും മൂന്നംഗ ടീം പരിശോധനക്കായി ദുരിത ബാധിതപ്രദേശങ്ങളിലെത്തിയിരുന്നു. ദുരന്തനിവാരണ സംഘത്തിലെ പ്രതിനിധികൾ ദുരിതത്തിന്റെ തീവ്രത കൃത്യമായറിയാനായി മംഗളൂരുവിലും എത്തിയിരുന്നു.

ദുരന്തത്തിൽ പ്രധാന രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് ഒരു ഏക ജാലക സംവിധാനമൊരുക്കി ഡ്യൂപ്ലിക്കേറ്റുകൾ വിതരണം ചെയ്യുമെന്നും സർക്കാർ ഉറപ്പു നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP