Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിലെ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറും; കേരളത്തിലെ ജനങ്ങളുടെ ജീവന് തമിഴ്‌നാട് സർക്കാർ വിലകൽപ്പിച്ചില്ല; ജലനിരപ്പ് ഉയർന്നിട്ടും വെള്ളം തുറന്ന വിടാൻ തയ്യാറായില്ല; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

കേരളത്തിലെ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറും; കേരളത്തിലെ ജനങ്ങളുടെ ജീവന് തമിഴ്‌നാട് സർക്കാർ വിലകൽപ്പിച്ചില്ല; ജലനിരപ്പ് ഉയർന്നിട്ടും വെള്ളം തുറന്ന വിടാൻ തയ്യാറായില്ല; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

ഡൽഹി: സംസ്ഥാനത്ത് അതിരൂക്ഷമായ പ്രളയത്തിന് കാരണമായതിൽ മുല്ലപ്പെരിയാറും. സംസ്ഥാന സർക്കാർ ഇത് സംബന്ധിക്കുന്ന സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചു.13 ഷട്ടറുകളും ഒരുമിച്ച് തുറന്നതാണ് പ്രളയത്തിനുള്ള ഒരുകാരണം. 142 അടിയിലെത്തുന്നതിന് മുമ്പ് ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്നുവിടണമെന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാൻ പോവുകയാണ്. അതിനു മുമ്പാണ് സത്യവാങ്ങ്മൂലം കൊടുത്തിരിക്കുന്നത്.

വലിയ മഴ കേരളത്തിൽ പെയ്യുകയും ജലനിരപ്പ് കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ ജലനിരപ്പ് ഓരോ ദിവസവും നിരീക്ഷിച്ചിരുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയർന്ന സാഹചര്യത്തിൽ പലതവണ ആവശ്യപ്പെട്ടിരുന്നു. 142 കടന്നപ്പോഴാണ് എല്ലാം പെട്ടെന്ന് തുറന്നത്. ആ ജലം ഇടുക്കിയിലേക്ക് ഒഴുകിയെത്തിയപ്പോൾ പ്രശ്നമായി. 14 പേജുള്ള സത്യവാങ്ങ്മൂലം. ഇത് മേലിൽ ആവർത്തിക്കാനാകില്ല. അതിനായി പ്രത്യേക നിരീക്ഷണ സമിതിവേണം എന്നും സർക്കാർ കോടതിയെ അറിയിച്ചു. നാളെ സത്യവാങ്ങ്മൂലം പരിഗണിക്കും.

കേരളത്തിലെ ജനങ്ങളുടെ ജീവന് ഭീഷണിയായിട്ടും തമിഴ്‌നാട് സർക്കാരിന് ഒരു കുലുക്കവുമുണ്ടായില്ലെന്നും അവസാന നിമിഷം വരെ ജലസംഭരണി പരമാവധി വെള്ളം നിറയട്ടെ എന്ന സമീപനമാണ് തമിഴ്‌നാട് സ്വീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP