Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിന് കേന്ദ്രം നൽകിയത് തീരെ ചെറിയ സഹായം! ഇക്കാര്യത്തിൽ മോദിക്ക് അൽപം വിശാല ഹൃദയനാകാമായിരുന്നുവെന്ന് കോൺഗ്രസ്; ഫിറ്റ്‌നസ് വീഡിയോക്കും പ്രചാരണക്കിനും കോടികൾ ചെലവാക്കിയിട്ട് കേരളത്തിന് നക്കാപ്പിച്ച എന്ന സമീപനം തെറ്റെന്നും കോൺഗ്രസ്

കേരളത്തിന് കേന്ദ്രം നൽകിയത് തീരെ ചെറിയ സഹായം! ഇക്കാര്യത്തിൽ മോദിക്ക് അൽപം വിശാല ഹൃദയനാകാമായിരുന്നുവെന്ന് കോൺഗ്രസ്; ഫിറ്റ്‌നസ് വീഡിയോക്കും പ്രചാരണക്കിനും കോടികൾ ചെലവാക്കിയിട്ട് കേരളത്തിന് നക്കാപ്പിച്ച എന്ന സമീപനം തെറ്റെന്നും കോൺഗ്രസ്

ഡൽഹി: കേരളത്തിന് വൈകി വന്ന 500 കോടിയുടെ കേന്ദ്ര സഹായം തീരെ ചെറുതാണെന്നും സഹായം നൽകുന്നതിൽ പ്രധാനമന്ത്രിക്ക് 'വിശാല ഹൃദയനാകാ'മെന്നും കോൺഗ്രസ് നേതാവ് ജയ്വീർ ഷെർഗിൽ. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തോടുള്ള സമീപനത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും ഷെർഗിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ നടപടിയെ നിശിതമായി വിമർശിച്ച ഷെർഗിൽ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപരിയായി കേരളത്തിലെ ദുരന്തനിവാരണത്തിന് വിശാല സമീപനം സ്വീകരിച്ച് ആവശ്യമായ സഹായങ്ങളെത്തിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

19,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനത്തിന് 500 കോടി രൂപ മാത്രം അനുവദിച്ച പ്രധാനമന്ത്രിയുടെ നിലപാട് ശരിയല്ല. സ്വന്തം പ്രചാരണത്തിന് വേണ്ടി 5,000 കോടിയും ഫിറ്റ്‌നസ് വീഡിയോ ചിത്രീകരിക്കാൻ 35 കോടിയും ബി. ജെ.പി ആസ്ഥാനത്തിന് 1,100 കോടിയും ചെലവഴിച്ച പ്രധാനമന്ത്രി കേരളത്തോട് ഇത്തരം സമീപനം സ്വീകരിക്കുന്നത് നല്ലതല്ല - ഷെർഗിൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP