Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിൽ നിന്ന് ദുരിതാശ്വാസഫണ്ടിലേക്ക് വിദ്യാർത്ഥികളൂടെ പിരിവ്; കേരളത്തെ സഹായിക്കാൻ പിരിവ് തന്നവരിൽ ഡൽഹിയിലെ പൊലീസുകാരും; ഇതുവരെ പിരിച്ചത് 4 ലക്ഷം രൂപ; മാതൃകയായി ജെ എൻ യു വിദ്യാർത്ഥികൾ

കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിൽ നിന്ന് ദുരിതാശ്വാസഫണ്ടിലേക്ക് വിദ്യാർത്ഥികളൂടെ പിരിവ്; കേരളത്തെ സഹായിക്കാൻ പിരിവ് തന്നവരിൽ ഡൽഹിയിലെ പൊലീസുകാരും; ഇതുവരെ പിരിച്ചത് 4 ലക്ഷം രൂപ; മാതൃകയായി ജെ എൻ യു വിദ്യാർത്ഥികൾ

മറുനാടൻ ഡെസ്‌ക്ക്

ഡൽഹി: പൊലീസ് സ്റ്റേഷനിൽവെച്ചും കേരളത്തിന്വേണ്ടി അവർ കൈനീട്ടിയതുണ്ട് കസ്റ്റഡിയിലെടുത്തവർപോലും അമ്പരന്നു.അതാണ് ഡൽഹി ജവഹർലാൽ നെഹറു സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സ്പിരിറ്റ്.കേരളത്തിന് അർഹമായ സഹായങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിലേക്ക് ശനിയാഴ്ച മാർച്ച് നടത്തിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.

കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിൽ നിന്ന് ദുരിതാശ്വാസഫണ്ടിലേക്ക് വിദ്യാർത്ഥികൾ പിരിച്ചെടുത്തത് 1321 രൂപയാണ്. ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, ഭക്ഷണശാല, അദ്ധ്യാപകർ എന്നിവരിൽനിന്നും കൊണാട്ട്‌പ്ലേസിലും പള്ളികളിലും ആരാധനാലയങ്ങളിലും നിന്നുമാണ് പണം പിരിച്ചത്. ക്യാമ്പസിലെ മലയാളി വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഫണ്ട്‌ശേഖരണം തുടരുകയാണ്. അവശ്യസാധനങ്ങളും വിദ്യാർത്ഥികൾ ശേഖരിക്കുന്നുണ്ട്. ജെഎൻയു അദ്ധ്യാപകരും സഹായനധം ശേഖരിക്കുന്നുണ്ട്.

സർവകലാശാലയിലും ഡൽഹിയിലെ വിവിധ മേഖലകളിൽനിന്നും നാല് ലക്ഷം രൂപയാണ് വിദ്യാർത്ഥികൾ പിരിച്ചെടുത്തത്.രണ്ട് ദിവസം കൂടി പിരിവ് തുടർന്നശേഷം ക്യാമ്പസിലെ ബാങ്കിന്റെ ബ്രാഞ്ചിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ക്യാമ്പസിലും പുറത്തും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പിരിവ് തുടരുകയാണ്. ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയ ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ സംഘപരിവാർ വ്യാപക വിദ്വേഷ പ്രചരണം തുടങ്ങിയിരുന്നു.

മുമ്പ് തന്നെ തുടങ്ങിയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ കണക്കുകൾ പുറത്തുവിട്ട് വിദ്വേഷപ്രചാരകർക്കുള്ള മറുപടിയാണ് വിദ്യാർത്ഥികൾ നൽകിയത്. കേന്ദ്രസഹായം ആനുകൂല്യമല്ലെന്നും അവകാശമാണെന്നും മുദ്രാവാക്യം മുഴക്കിയാണ് വിദ്യാർത്ഥികൾ ശനിയാഴ്ച പ്രതിഷേധിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ശക്തമായ പിന്തുണയും സഹായവും നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP