Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥികൾക്ക് കായിക പരിശീലനങ്ങൾക്കായി ദിവസം ഒരു പീരിയഡ് നിർബന്ധമായും നീക്കിവെക്കണം; സിബിഎസ്ഇ

വിദ്യാർത്ഥികൾക്ക് കായിക പരിശീലനങ്ങൾക്കായി ദിവസം ഒരു പീരിയഡ് നിർബന്ധമായും നീക്കിവെക്കണം; സിബിഎസ്ഇ

ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് കായിക പരിശീലനങ്ങൾക്കായി ദിവസം ഒരു പീരിയഡ് നിർബന്ധമായും നീക്കിവെക്കണമെന്ന് സിബിഎസ്ഇ. വിദ്യാർത്ഥികൾ വ്യായാമമില്ലാതെ അലസരായി മാറുന്നത് തടയുന്നതിനാണ് സിബിഎസ്ഇ പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് കായിക പരിശീലനങ്ങൾ (ഹെൽത്ത് ആൻഡ് ഫിസിക്കൽ എജ്യുക്കേഷൻ) നൽകുന്നതുമായി ബന്ധപ്പെട്ട് 150 പേജുവരുന്ന മാർഗനിർദ്ദേശക മാന്വലും സിബിഎസ്ഇ പുറത്തിറക്കിയിട്ടുണ്ട്.

കായിക വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുന്നതിനായി ദിവസവും സ്പോർട്സ് പീരിയഡുകൾ നിർബന്ധമായും നൽകണം. വിദ്യാർത്ഥികൾക്ക് ഏർപ്പെടുന്നതിനുള്ള കായിക വിനോദങ്ങളുടെ പട്ടികയും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ കുട്ടിക്ക് ഇഷ്ടമുള്ള കായിക വിനോദത്തിൻ ഏർപ്പെടാൻ ഈ പീരിയഡുകളിൽ കുട്ടികളെ അനുവദിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

വിദ്യാർത്ഥികളുടെ കായിക പരിശീലനം അദ്ധ്യാപകർ വിലയിരുത്തുകയും ഗ്രേഡുകൾ നൽകുകയും വേണം. സിബിഎസ്ഇ വെബ്സൈറ്റ് വഴി ഇത് സമർപ്പിക്കണം. 10,12 ക്ലാസ് പരീക്ഷകൾക്ക് ഈ ഗ്രേഡുകൾ നിർബന്ധമായും പരിഗണിക്കപ്പെടുമെന്നും എന്നാൽ ഇത് മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തില്ലെന്നും അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP