Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു; അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു

നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു; അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു

ശ്രീനഗർ: നിയന്ത്രണ രേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു.

ലഫ്റ്റനന്റ് കെ.ഭാർഗവ, സുബേദാർമാരായ മഹല്യ വികാസ് മോട്ടിലാൽ, സമീർ കാശിനാഥ്, നായിക് ധുമാൽ സന്ദീപ്, ശിപായ് സുബ്ഹാം എന്നിവർക്കാണ് പരിക്കേറ്റത്. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി സെക്ടറിലായിരുന്നു ആക്രമണം നടന്നത്.

യാതൊരു പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. മോർട്ടാറുകളും ഷെല്ലുകളും പാക്കിസ്ഥാൻ പ്രയോഗിച്ചതായി സൈനിക വക്താവ് പറഞ്ഞു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ പാക്കിസ്ഥാൻ പിന്മാറുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP