Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ ഉള്ളത് നാലു ലക്ഷം ഭിക്ഷാടകർ; ഏറ്റവും കൂടുതൽ ഭിക്ഷാടകർ ഉള്ളത് പശ്ചിമ ബംഗാളിൽ: കേരളത്തിൽ ഉള്ളത് 4023 പേർ

ഇന്ത്യയിൽ ഉള്ളത് നാലു ലക്ഷം ഭിക്ഷാടകർ; ഏറ്റവും കൂടുതൽ ഭിക്ഷാടകർ ഉള്ളത് പശ്ചിമ ബംഗാളിൽ: കേരളത്തിൽ ഉള്ളത് 4023 പേർ

ന്യൂഡൽഹി: നമ്മുടെ രാജ്യത്തൊട്ടാകെയുള്ളത് നാലു ലക്ഷം ഭിക്ഷാടകർ. ഭിക്ഷാടകർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമ ബംഗാളാണെന്നും കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവർ ചന്ദ് ഗെഹ്ലോട്ട് ലോക്സഭയിൽ ചോദ്യത്തിനുത്തരമായി എഴുതി തയ്യാറാക്കിയ മറുപടിയിൽ വ്യക്തമാക്കി.

നാല് ലക്ഷം ഭിക്ഷാടകരിൽ 81,224 പേരുള്ള പശ്ചമ ബംഗാളാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തും ബിഹാർ മൂന്നാം സ്ഥാനത്തുമാണ്. 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ളതാണ് കണക്കുകൾ.

കേരളത്തിലുള്ളത് 4023 ഭിക്ഷാടകരാണ്. ഇതിൽ 2397 പേർ പുരുഷന്മാരും 1626 പേർ സത്രീകളുമാണ് എന്നും പറയുന്നു. ഇന്ത്യയിലാകെയുള്ള 4,13,670 ഭിക്ഷാടകരിൽ 2,21,673 പേർ പുരുഷന്മാരും. 1,91,997 പേർ സ്ത്രീകളുമാണ്. അസമിലും മണിപ്പൂരിലുമാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ഭിക്ഷാടകരായിട്ടുള്ളത്.

ഭിക്ഷാടകരുടെ എണ്ണം ഏറ്റവും കുറവുള്ളത് കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്്. ലക്ഷദ്വീപിൽ ആകെ രണ്ടു ഭിക്ഷാടകർ മാത്രമാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP