Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റോഡിലൂടെ നടന്ന് പോയ സ്ത്രീയെ പിന്നിൽ നിന്ന് വന്ന ഭീമൻ കാള കൊമ്പിൽ കോർത്തെടുത്തു; മുകളിലേക്ക് ഉയർത്തിയ ശേഷം താഴേക്ക് കുടഞ്ഞെറിഞ്ഞു: വീഡിയോ കാണാം

റോഡിലൂടെ നടന്ന് പോയ സ്ത്രീയെ പിന്നിൽ നിന്ന് വന്ന ഭീമൻ കാള കൊമ്പിൽ കോർത്തെടുത്തു; മുകളിലേക്ക് ഉയർത്തിയ ശേഷം താഴേക്ക് കുടഞ്ഞെറിഞ്ഞു: വീഡിയോ കാണാം

റോഡിലൂടെ നടന്ന് പോയ സ്ത്രീയെ പിന്നിൽ നിന്ന് വന്ന ഭീമൻ കാള കൊമ്പിൽ കോർത്തെടുത്ത ശേഷം ദൂരേക്ക് വലിച്ചെറിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് കാള നടന്ന് പോയ സ്ത്രീയെ പിന്നിലൂടെ എത്തി കൊമ്പിൽ കോർത്തെടുത്ത് താഴേക്ക് വലിച്ചെറിഞ്ഞത്.

പത്തടിയോളം ഉയരത്തിലേക്ക് ഉയർത്തിയ ശേഷമാണ് ഇവർ തഴേക്ക് വീണത്. ഗുജറാത്തിലെ ഭാറുച്ച് സിറ്റിയിലൂടെ നടന്ന് പോകുമ്പോഴാണ് ഇവരെ കാള ഇടിച്ച് ഇടുന്നത്. കൊമ്പിൽ പൊക്കി എടുത്ത ശേഷം താഴേക്ക് ഇടുകയായിരുന്നു.

സ്‌കൂട്ടറിൽ വന്ന ഒരു യുവാവിനോട് സംസാരിച്ച ശേഷം നടന്ന് അകലവേയാണ് അപ്രതീക്ഷിതമായി പുറകിൽ കൂടി വന്ന കാള ഇവരെ ഇടിച്ച് താഴെയിടുന്നത്. പേടിച്ച് കാളയുടെ മുന്നിലൂടെ പോയവർ ഓടി മാറി. താഴെ വീണ സ്ത്രീയ്ക്ക് ചുറ്റിനും ആളുകൾ തടിച്ചു കൂടി. അടുത്തുള്ള ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP