Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസ് എംഎൽഎ ഹെഡ്‌ഫോണിന് എറിഞ്ഞു; തെലങ്കാന നിയമസഭാ കൗൺസിൽ ചെയർമാന്റെ കണ്ണിന് പരിക്ക്

കോൺഗ്രസ് എംഎൽഎ ഹെഡ്‌ഫോണിന് എറിഞ്ഞു; തെലങ്കാന നിയമസഭാ കൗൺസിൽ ചെയർമാന്റെ കണ്ണിന് പരിക്ക്

ഹൈദരാബാദ്: കോൺഗ്രസ് എംഎൽഎയുടെ ഹെഡ്‌ഫോൺ കൊണ്ടുള്ള ഏറിൽ തെലങ്കാനാ നിയമസഭാ ചെയർമാന്റെ കണ്ണിന് പരിക്കേറ്റു. നിയമസഭാ കൗൺസിൽ സംയുക്ത സമ്മേളനത്തിനിടെ ആയിരുന്നു സംഭവം.

നിയമസഭാ കൗൺസിൽ ചെയർമാൻ കെ സ്വാമി ഗൗഡിനാണ് കോമടിറെഡ്ഡി വെങ്കട് റെഡ്ഡി എന്ന കോൺഗ്രസ് അംഗത്തിന്റെ ഹെഡ്‌ഫോൺ ഏറിൽ പരിക്കേറ്റത്. നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്ന ഗവർണർ ഇ എസ് എൽ നരസിംഹനു നേർക്കാണ് കോമടിറെഡ്ഡി ഹെഡ്സെറ്റ് എറിഞ്ഞത്. എന്നാൽ ഇത് ഉന്നം തെറ്റി സ്വാമിയുടെ കണ്ണിൽ കൊള്ളുകയായിരുന്നു.

കോൺഗ്രസ് അംഗങ്ങൾ സമ്മേളനത്തിനിടെ ബഹളം വച്ചിരുന്നു. ഇതിനിടെയാണ് ഹെഡ്‌ഫോണിന് എറിഞ്ഞത്. കണ്ണിന് പരിക്കേറ്റ സ്വാാമിയെ സരോജിനി ദേവി കണ്ണാശുപത്രിയിൽ അടിയന്തിര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

ഗൗഡ സ്വാമിയെ ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് കോമടിറെഡ്ഡി പറഞ്ഞു. സ്വാമി വളരെ നല്ല മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. കോമടിറെഡ്ഡിയെ ഒരുവർഷത്തേക്ക് സഭയിൽനിന്ന് വിലക്കണമെന്ന് ടി ആർ എസ് രംഗങ്ങൾ ആവശ്യമുയർത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP