Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയുടെ മകൾക്കൊപ്പം സെൽഫിയിൽ പുലിവാല് പിടിച്ചത് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്; മകളെന്ന് കരുതി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത് വിവാദ കാമുകിയുമായുള്ള നേതാവിന്റെ ചിത്രം

പ്രധാനമന്ത്രിയുടെ മകൾക്കൊപ്പം സെൽഫിയിൽ പുലിവാല് പിടിച്ചത് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്; മകളെന്ന് കരുതി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത് വിവാദ കാമുകിയുമായുള്ള നേതാവിന്റെ ചിത്രം

ന്യൂയോർക്ക്: കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും മാദ്ധ്യമ പ്രവർത്തക അമൃതറായിയും തമ്മിലുള്ള പ്രണയം ഇടക്കാലം കൊണ്ട് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. മോദിക്ക് ഭാര്യയുണ്ടെന്ന വാർത്ത പുറത്തുവന്ന വേളയിലാണ് പ്രതിരോധം തീർക്കാൻ വേണ്ടി ബിജെപി പ്രവർത്തകർ അന്ന് ഈ വാർത്ത കൊണ്ടുവന്നത്. പിന്നീട് ഇതെല്ലാം തേഞ്ഞുമാഞ്ഞ് പോകുകയും ചെയ്തു. എന്നാൽ, ദിഗ് വിജയിന്റെ പ്രേമം കോൺഗ്രസിന് വീണ്ടും പുലിവാലായി. ഇത്തവണ പ്രധാനമന്ത്രി പെൺമക്കളുടെ ക്ഷേമം ലക്ഷ്യമിട്ട് പറഞ്ഞ മകൾക്കൊപ്പം ഒരു സെൽഫി പ്രഖ്യാപനമാണ് കോൺഗ്രസിനിന് തലവേദനയായത്.

ഇതുമായി ബന്ധപ്പെട്ട് ക്യാപെയിനെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനത്തിലെ ചിത്രമാണ് വിവാദത്തിലായത്. ലേഖനത്തിനൊപ്പം പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിലൊന്നാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും മാദ്ധ്യമ പ്രവർത്തക അമൃതറായിയും ചേർന്നെടുത്ത സെൽഫിയാണ് പത്രം 'മകൾക്കൊപ്പം ഒരു സെൽഫി' എന്ന ലേഖനത്തിൽ നൽകിയിരുന്നത്.

ഒരു വർഷം മുമ്പാണ് ഈ ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ദൂരദർശനിലെ മാദ്ധ്യമപ്രവർത്തക അമൃതറായിയും ദിഗ് വിജയ് സിങ്ങുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചതുമായ വാർത്തകളും ചിത്രത്തിനൊപ്പം പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ ഗോസിപ്പുകൾക്ക് കൊഴുപ്പേകിയ ഈ വാർത്തകൾക്കെതിരെ ദിഗ് വിജയ് സിങ്ങും രംഗത്തെത്തിയിരുന്നു. കുറച്ചു കാലങ്ങൾക്ക് ശേഷം പതിവ് ട്രോളുകൾ പോലെ ഈ ചിത്രവും ജനങ്ങൾ മറന്നുതുടങ്ങി. എന്നാൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ ആരോ തമാശയ്ക്ക് പോസ്റ്റ് ചെയ്ത ചിത്രം ന്യൂയോർക്ക് ടൈംസ് തെറ്റിദ്ധരിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ 'മകൾക്കൊപ്പം ഒരു സെൽഫി' എന്ന ക്യാംപെയിനെ പിന്തുണയ്ക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം ചിത്രം വീണ്ടും ട്വിറ്ററിൽ ഇടംപിടിച്ചത്. ദിഗ് വിജയ് സിങ് തന്റെ മകൾക്കൊപ്പം എന്ന അടിക്കുറിപ്പും സെൽഫി വിത്ത് ഡോട്ടർ എന്ന ഹാഷ് ടാഗും ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഈ തമാശ കൃത്യമായി മനസിലാക്കാതെ ചിത്രം ലേഖനത്തിനൊപ്പം നൽകിയതാണ് ന്യൂയോർക്ക് ടൈംസിനെ പുലിവാലു പിടിപ്പിച്ചത്. പക്ഷേ ലേഖനത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിനെതിരെ പ്രതികരിക്കാൻ ദിഗ് വിജയ് സിങ് ഇതുവരെ തയ്യാറായിട്ടില്ല.

നേരത്തെ ഈ ബന്ധത്തിന്റെ പേരിൽ ഏരെ പഴി കേൾക്കേണ്ടി വന്ന ദിഗ്‌വിജയ് സിങ് വീണ്ടും വിശദീകരിച്ച് രംഗം വഷളാക്കേണ്ട എന്ന നിലപാടിലാണ്. ചിത്രത്തെ തള്ളിപ്പറയാൻ സാധിക്കാത്തതാണ് അദ്ദേഹത്തിന്റെ മൗനത്തിന് പിന്നിലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP