Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ തെണ്ടിത്തരം കാണിച്ചാൽ, വൺ, ടു, ത്രീ, ഫോർ.....; ബാറിൽ സർക്കാരിനെ ഞെട്ടിച്ച് വീണ്ടും ശബ്ദരേഖ; മാണി മാത്രമല്ല 4 കോൺഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയെന്ന് ബാറുടമാ നേതാവ് രാജ്കുമാർ ഉണ്ണി; സംഭാഷണം പുറത്ത് വിട്ടത് ബിജു രമേശ്

സർക്കാർ തെണ്ടിത്തരം കാണിച്ചാൽ, വൺ, ടു, ത്രീ, ഫോർ.....; ബാറിൽ സർക്കാരിനെ ഞെട്ടിച്ച് വീണ്ടും ശബ്ദരേഖ; മാണി മാത്രമല്ല 4 കോൺഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയെന്ന് ബാറുടമാ നേതാവ് രാജ്കുമാർ ഉണ്ണി; സംഭാഷണം പുറത്ത് വിട്ടത് ബിജു രമേശ്

തിരുവനന്തപുരം: സർക്കാർ തെണ്ടിത്തരം കാണിച്ചാൽ, വൺ, ടു, ത്രീ, ഫോർ..... കോഴ പറ്റിയ നാല് കോൺഗ്രസ് മന്ത്രിമാരുടേയും പേര് പുറത്തു പറയുമെന്ന് ബാറുടമാ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി. ഡിസംബർ 31 കൊച്ചിയിൽ ചേർന്ന ബാറുടമാ അസോസിയേഷൻ യോഗത്തിലാണ് രാജ്കുമാർ ഉണ്ണിയുടെ പ്രതികരണം.

ഈ യോഗത്തിലെ രാജ്കുമാർ ഉണ്ണിയുടെ സംഭാഷണവും പുറത്ത് വിട്ട് സർക്കാരിനെ ബിജു രമേശ് വീണ്ടും സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ ദിവസം പുറത്തുവിട്ട 22 മിനിറ്റ് ശബ്ദരേഖയ്ക്ക് പുറമേയാണ് ഇത്. ബാർ കോഴയിൽ ബാറുടമകൾക്കിടയിൽ ബിജു രമേശിന് പിന്തുണ നഷ്ടമായിരുന്നു. മാണിക്ക് കോഴ നൽകിയിട്ടില്ലെന്ന നിലയിലാണ് ബാറുടമകൾ വിജിലൻസിന് മൊഴി നൽകുന്നത്. രാജ്കുമാർ ഉണ്ണിയും ബിജു രമേശിനെ പൂർണ്ണമായും കൈവിട്ടു. ഈ സാഹചര്യത്തിലാണ് സർക്കാരിനേയും ബാറുടമാ നേതാക്കളേയും വെട്ടിലാക്കുന്ന പുതിയ ശബ്ദ രേഖ ബിജു രമേശ് പുറത്തുവിട്ടത്.

കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടാകുമെന്ന് രാജ്കുമാർ ഉണ്ണി ശബ്ദരേഖയിൽ പറയുന്നുണ്ട്. സർക്കാർ എതിരു നിന്നാൽ കോഴ വാങ്ങിയവരുടെ പേരുകൾ പുറത്തു വിടും. നാലു കോൺഗ്രസ് മന്ത്രിമാർ കോഴ വാങ്ങിയിട്ടുണ്ടെന്നും ശബ്ദരേഖയിലുണ്ട്. പണം വാങ്ങിയവരുടെ പേരുകൾ വൺ, ടു, ത്രി, ഫോർ എന്നിങ്ങനെ പുറത്തുവിടുമെന്നു രാജ്കുമാർ ഉണ്ണി പറയുന്നു. ബാറുകൾ തുറക്കാനായില്ലെങ്കിൽ കോൺഗ്രസ് മന്ത്രിമാരുടെ പേരുകൾ പുറത്തുവിടുമെന്നാണ് രാജ് കുമാർ ഉണ്ണി പറയുന്നത്. ബിയർ പാർലറുകൾ അനുവദിച്ചു കിട്ടി. ബാറിനായി കോടതിയെ സമീപിക്കും. അനുകൂല വിധി കിട്ടുകയും ചെയ്യും. അങ്ങനെ കോടതി വിധി വരുമ്പോൾ സുധീരനെങ്ങാനും വന്നു എന്ന് പറഞ്ഞ് സർക്കാർ അപ്പീലുമായി പോയാൽ തെണ്ടിത്തരമാണ്. ആ സമയത്ത് മറ്റ് മന്ത്രിമാരുടേയും പേര് പുറത്ത് വിടാം. പേര് ബിജു തന്നെ പറയണമെന്നാണ് രാജ്കുമാർ ഉണ്ണി പറയുന്നത്. എന്നാൽ ഇപ്പോൾ തന്നെ പുലിവാല് പിടിച്ചു. അതുകൊണ്ട് ഇനി ഞാനില്ലെന്നും ബിജു രമേശ് പറയുന്നതും കേൾക്കാം.

ഈ സമയത്താണ് എങ്കിൽ മന്ത്രിമാരുടെ പേരുകൾ വൺ, ടു, ത്രീ, ഫോർ എന്ന ക്രമത്തിൽ മന്ത്രിമാരുടെ പേരുകൾ ഞാൻ തന്നെ വാർത്താ സമ്മേളനത്തിൽ പറയാമെന്ന് രാജ്കുമാർ ഉണ്ണി പറയുന്നത്. എല്ലാവരും കൂടെ ഇരുന്നാൽ മതിയെന്നും വ്യക്തമാക്കുന്നു. ഈ ശബ്ദ രേഖ പുറത്തുവന്നതോടെ കൂടുതൽ കോൺഗ്രസ് മന്ത്രിമാരും കോഴയിൽ കുടുങ്ങിയെന്ന് ബിജു രമേശ് പറയുന്നു. ബാർ ഉടമകളുടെ യോഗം നടന്നില്ലെന്നും ഈവന്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെയാണ് ബിജു രമേശ് ശബ്ദരേഖ തയ്യാറാക്കിയതെന്നും ധനമന്ത്രി കെഎം മാണി ആരോപിച്ചിരുന്നു. ഇതിന് സഹായകമാകുന്ന മൊഴിയാണ് ജോൺ കല്ലാട്ട് എന്ന ബാറുടമ വിജിലൻസിന് നൽകിയത്. ഈ സാഹചര്യത്തിലാണ് പുതിയ ശബ്ദ രേഖ പുറത്തുവിടുന്നതെന്ന് ബിജു രമേശ് വ്യക്തമാക്കി.

കാല് പിടിച്ചതുകൊണ്ടാണ് മാണിക്കൊപ്പമുള്ള മറ്റ് മന്ത്രിമാരുടെ പേരുകൾ പുറത്തുവിടാത്തതെന്നും രാജ്കുമാർ ഉണ്ണി പറയുന്നുണ്ട്. ഡിസംബർ 31ന് ബാറുടമകളുടെ യോഗം നടന്നെ സ്ഥിരീകരണവും പുതിയ ശബ്ദരേഖയിലുണ്ട്. ഈ യോഗത്തിന്റെ തീരുമാനമെന്ന തരത്തിലാണ് രാജ്കുമാർ ഉണ്ണി കാര്യങ്ങൾ വിശദീകരിക്കുന്നത്. ബാറുടമകളുടെ സ്റ്റിയറിങ് കമ്മറ്റി വിളച്ച സാഹചര്യവും വിശദീകരിക്കുന്നുണ്ട്. രാജ്‌മോഹൻ ഉണ്ണിയുടെ പ്രഖ്യാപനങ്ങൾക്ക് മറ്റുള്ളവർ പൂർണ്ണ പിന്തുണയും അറിയിക്കുന്നു. തിരിച്ചു പണിയാൻ വന്നാൽ പണി കൊടുക്കാൻ കൂടെ നിൽക്കുമോ എന്ന ബിജു രമേശിന്റെ ചോദ്യത്തോട് പൂർണ്ണ സഹകരണം എല്ലാവരും വാഗ്ദാനം ചെയ്യുന്നു. കോടതി വിധിക്ക് എതിരെ സർക്കാർ അപ്പീൽ പോയാലാകും കൂടുതൽ പേരുകൾ വെളിപ്പെടുത്തുകയെന്നും വ്യക്തമാകുന്നുണ്ട്.

ബിയർ പാർലറുകൾ അനുവദിച്ചത് ബാറുടമകളുടെ സമ്മർദ്ദ ഫലമാണെന്ന് യോഗത്തിൽ രാജ്കുമാർ ഉണ്ണി വിശദീകരിക്കുന്നുണ്ടെന്നതാണ് വസ്തുത. അതിലപ്പുറം സഹായം സർക്കാരിൽ നിന്ന് കിട്ടുമെന്ന വിശ്വാസവും പ്രകടിപ്പിക്കുന്നു. ഇതിനെതിരെ സംഭവിച്ചാൽ മാത്രം വെളിപ്പെടുത്തലുകൾ എന്നതാണ് നിലപാട്. തന്നെ മാത്രം ഒറ്റപ്പെടുത്താൻ ശ്രമമുള്ളതിനാലാണ് ശബ്ദ രേഖ പുറത്തുവിട്ടതെന്ന് ബിജു രമേശ് വിശദീകരിച്ചു. വിജിലൻസിന് നൽകിയ ശബ്ദരേഖയിൽ ജോസ് കെ മാണി മൊഴിമാറ്റത്തിനായി സ്വാധീനിച്ചതിന്റെ തെളിവുകളുമുണ്ടെന്ന് ബിജു രമേശ് പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ഇനിയും തെളിവുകളുണ്ടെന്ന സൂചനയാണ് ബിജു രമേശ് നൽകുന്നത്. ആർക്കും ഒന്നും മറച്ചു വയ്ക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

അതിനിടെ മുസ്ലിംലീഗ് മന്ത്രിയായ പികെ കുഞ്ഞാലിക്കുട്ടിയും ഷിബു ബേബി ജോണും ബാർ കോഴ വാങ്ങിയിട്ടില്ലെന്ന് ബിജു രമേശ് വ്യക്തമാക്കി. കോൺഗ്രസിലെ ആര്യാടൻ മുഹമ്മദും പണം വാങ്ങിയില്ല. ബാക്കി പത്ത് കോൺഗ്രസ് മന്ത്രിമാരിൽ ആരാണ് കോഴ വാങ്ങിയതെന്ന് താൻ പറയില്ല. മാണിക്ക് പണം കൊണ്ട് പോയത് തന്റെ വീട്ടിൽ നിന്നാണ്. എന്നാൽ കോൺഗ്രസ് മന്ത്രിമാരുടെ കാര്യം അങ്ങനെയല്ല. അതുകൊണ്ട് രാജ്കുമാർ ഉണ്ണി തന്നെ ആ പേരുകൾ പുറത്ത് പറയട്ടേ എന്നും ബിജു രമേശ് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP