Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇസ്രത് ജഹാൻ കേസിൽ പുതിയ വഴിത്തിരിവ്; കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം തിരുത്തിയെന്ന് ആരോപണമുയർന്ന സത്യവാങ്മൂലം കാണാനില്ല

ഇസ്രത് ജഹാൻ കേസിൽ പുതിയ വഴിത്തിരിവ്; കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം തിരുത്തിയെന്ന് ആരോപണമുയർന്ന സത്യവാങ്മൂലം കാണാനില്ല

ന്യൂഡൽഹി: ഇസ്രത് ജഹാൻ കേസിൽ പുതിയ വഴിത്തിരിവ്. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം തിരുത്തിയെന്ന് ആരോപണമുയർന്ന സത്യവാങ്മൂലം കാണാനില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യവാങ്മൂലത്തിൽ തിരുത്തൽ വരുത്തിയതിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകളാണ് കാണാതായത്.

അറ്റോർണി ജനറൽ കേസിൽ നൽകിയ നിയമോപദേശവും രേഖപ്പെടുത്തിയിരുന്നത് ഈ കുറിപ്പിലായിരുന്നു. 2004ൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാനും മൂന്ന് കൂട്ടാളികളും ലഷ്‌കറെ തോയിബ ഭീകര സംഘത്തിലെ അംഗങ്ങളാണ് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ സത്യവാങ്മൂലം. ഇത് തിരുത്തിയാണ് 2009ൽ ഗുജറാത്ത് ഹൈക്കോടതിയിൽ യു.പി.എ സർക്കാർ പുതിയ സത്യവാങ്മൂലം നൽകിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ആദ്യ സത്യവാങ്മൂലം തിരുത്തിയത് ചിദംബരം ആയിരുന്നുവെന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ പിള്ള വെളിപ്പെടുത്തിയിരുന്നു. തിരുത്തൽ വരുത്തി എന്നാരോപിക്കപ്പെടുന്ന കുറിപ്പു കാണാതായത് പുതിയ വിവാദങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.

ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിന്റെ സത്യവാങ്മൂലം തിരുത്തിയ സംഭവം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇന്നു പാർലമെന്റിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ആഭ്യന്തര വകുപ്പ് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇസ്രത്ത് ജഹാൻ ലഷ്‌കർ പ്രവർത്തകയാണെന്ന സത്യവാങ്മൂലം മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ഇടപെട്ട് തിരുത്തി എന്ന മുൻ ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയുടെ ആരോപണത്തിലാണ് നടപടി.

ഇസ്രത്ത് ജഹാൻ ലശ്കർ പ്രവർത്തക ആയിരുന്നു എന്ന ആദ്യ സത്യവാങ്മൂലം തിരുത്തി നൽകിയത് നരേന്ദ്ര മോദിയെയും അമിത് ഷായെയും ലക്ഷ്യമിട്ടായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിശികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ബിജെപി എംപിമാർ കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയവെയാണ് അന്വേഷണം നടത്തുമെന്ന് രാജ്‌നാഥ് സിങ് പ്രതികരിച്ചത്.

ഇസ്രത്ത് ജഹാന് തീവ്രവാദ ബന്ധമില്ലെന്നായിരുന്നു രണ്ടാമത് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയാവുന്നതിന് തടയിടുന്നതിന് കോൺഗ്രസ് സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. സംസ്ഥാന പൊലിസിന്റെയും ഐ.ബിയുടെയും റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ആദ്യ സത്യവാങ്മൂലം സമർപ്പിച്ചതെന്നും എന്നാൽ സിബിഐ അന്വേഷണത്തിൽ ഇവ തെറ്റാണെന്ന് കണ്ടെത്തുകയുമായിരുന്നും ചിദംബരം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP