Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

'ഇനി ആധാർകാർഡ് കൈവശം വെയ്‌ക്കേണ്ടതില്ല, സോഫ്റ്റ് കോപ്പിയായി എംആധാർ'; ആധാർ മൊബൈൽ ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചു; ആപ്പിന്റെ സവിഷേതകളെ കുറിച്ച് അറിയേണ്ടതെല്ലാം!

'ഇനി ആധാർകാർഡ് കൈവശം വെയ്‌ക്കേണ്ടതില്ല, സോഫ്റ്റ് കോപ്പിയായി എംആധാർ'; ആധാർ മൊബൈൽ ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചു;  ആപ്പിന്റെ സവിഷേതകളെ കുറിച്ച് അറിയേണ്ടതെല്ലാം!

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  യുഐഡിഎഐ ആധാർ മൊബൈൽ ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചു. ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിൽ എംആധാർ ആപ്പ് ലഭ്യമാകും ഇതോടെ നിരവധി സവിശേഷതകളാണ് എംആർ ആപ്പിന്റെ പുതിയ പതിപ്പിന് ഉണ്ടായിരിക്കുന്നത്. ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിൽ എംആധാർ ആപ്പ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

ആധാർ ആപ്പിന്റെ നിലവിലെ ഉപയോക്താക്കൾ പഴയ ആപ്പ് നീക്കം ചെയ്ത് പുതിയ പതിപ്പ് ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യണം എന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. ഇനിമുതൽ ആധാർ കാർഡിന്റെ സോഫ്റ്റ് കോപ്പിയായി എംആധാർ ഉപയോഗിക്കാമെന്നതാണ് ഇതിലെ ഏറ്റവും വലിയ സവിശേഷത.

ആധാർ നമ്പർ, പേര്, ജനന തീയതി, മേൽവിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ എംആധാർ ആപ്പിൽ ലഭ്യമാകും.അതിനാൽ
യാത്രകളിൽ ഇനി ആധാർകാർഡ് കൈവശം വെയ്‌ക്കേണ്ടതില്ല. ആധാർസേവനങ്ങൾ ആവശ്യമായി വരുന്നിടത്ത് എംആധാർ ഉപയോഗിക്കാം. എംആധാർ ആപ്പ് മലയാളം ഉൾപ്പടെ 12 ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.

ആധാർ സേവനങ്ങൾ ലഭ്യമാകുന്നതിന് എംആധാർ ആപ്പിൽ ആധാറിൽ നൽകിയിട്ടുള്ള വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. സുരക്ഷയ്ക്ക് വേണ്ടി എംആധാർ വഴി ആധാർ അല്ലെങ്കിൽ ബയോമെട്രിക് ഡേറ്റകൾ ലോക് ചെയ്തു വെയ്ക്കുകയും ആവശ്യം വരുമ്പോൾ ഉപയോഗിക്കുകയും ചെയ്യാം.

എംആധാർ ഓഫ്‌ളൈനായി പ്രവർത്തിക്കില്ല. ഓൺലൈൻ ആണെങ്കിൽ മാത്രമെ യുഐഡിഎഐയിൽ നിന്നും ഡാറ്റ ഡൗൺലോഡ് ചെയ്യാൻ കഴിയു. ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുക, മേൽവിലാസം പുതുക്കുക , ഇകെവൈസി ഡൗൺലോഡ് ചെയ്യുക, ക്യുആർകോഡ് സ്‌കാൻ ചെയ്യുക തുടങ്ങി വിവിധ സേവനങ്ങൾ പുതിയ എംആധാർ ആപ്പിലൂടെ സാധ്യമാകുമെന്നതും പ്രത്യേകതയാണ്.

പുതിയ ആപ്പിലെ സവിശേഷതകൾ

1. ആധാർ സർവീസ് ഡാഷ്‌ബോർഡ്; ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിനുള്ള വിഭാഗം.

2. മൈ ആധാർ സെക്ഷൻ: നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും കാണുന്നതിനുമുള്ള ഭാഗം.

എംആധാർ ആപ്പ് ഡൗൺലോഡ് ചെയ്താലുള്ള നേട്ടം

1.നിങ്ങൾ എവിടെപോയാലും ആധാർ കാർഡ് കൂടെകൊണ്ടുപോകേണ്ടതില്ല. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കെല്ലാം എംആധാർ ആപ്പ് മതി.

2. ബയോമെട്രിക് വിവരങ്ങൾ താൽക്കാലികമായി ലോക്ക് ചെയ്യാനും ലോക്ക് മാറ്റാനുമുള്ള സൗകര്യം.

3. ഏതെങ്കിലും കാരണത്താൽ ഒടിപി ഫോണിൽ ലഭിച്ചില്ലെങ്കിൽ ടൈം ബേസ്ഡ് ഒടിപി(ടിഒടിപി)ഉപയോഗിക്കാനുള്ള സൗകര്യം. 30സെക്കൻഡ് മാത്രമായിരിക്കും ഇതിന് സമയം ലഭിക്കുക.

4. വിവരങ്ങൾ ചോരാതെതന്നെ ക്യുആർ കോഡ് ഉപയോഗിച്ച് വിശദാംശങ്ങൾ ഷെയർ ചെയ്യാനുള്ള അവസരം.

5. സന്ദേശംവഴിയോ ഇ-മെയിൽവഴിയോ ഇ-കെവൈസി ഷെയർ ചെയ്യാൻ ആപ്പിലൂടെ കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP