Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വി.ഐ.പി ക്വാട്ട നിർത്തലാക്കി; സൗജന്യമായി അപേക്ഷിക്കാം; ഹജ്ജ് ക്വാട്ടയിൽ 80 ശതമാനം സർക്കാർ മുഖേന; പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

വി.ഐ.പി ക്വാട്ട നിർത്തലാക്കി; സൗജന്യമായി അപേക്ഷിക്കാം; ഹജ്ജ് ക്വാട്ടയിൽ 80 ശതമാനം സർക്കാർ മുഖേന; പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: നിർണായക മാറ്റങ്ങളോടെ പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വിഐപി ക്വാട്ട നിർത്തലാക്കിയതും ഹജ്ജിന് തീർത്ഥാടകർക്ക് സൗജന്യമായി അപേക്ഷിക്കാമെന്നതുമാണ് പ്രധാന മാറ്റം. നേരത്തെ 400 രൂപയോളമായിരുന്നു ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷ ഫീസ്.

സൗദി ഭരണകൂടം അനുവദിച്ച 1,75,025 പേർക്കുള്ള ഹജ്ജ് ക്വാട്ടയിൽ 80 ശതമാനം സർക്കാർ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാക്കിയാണ് പുതിയ ഹജ്ജ് നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം ഇത് 70:30 അനുപാതത്തിൽ ആയിരുന്നു. വി.ഐ.പി ഹജ്ജ് ക്വാട്ട പൂർണമായും നിർത്തലാക്കി. ഇത് നറുക്കെടുപ്പിലൂടെ വിതരണം ചെയ്യും.

മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും വനിതകൾക്കും പുതിയ നയത്തിൽ മുൻഗണന നൽകുന്നുണ്ട്. 50000 രൂപയോളം കുറവ് ഓരോ തീർത്ഥാടകനും പുതിയ ഹജ്ജ് നയത്തിലൂടെ ലഭിക്കുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അവകാശപ്പെടുന്നത്. ബാഗ്, സ്യൂട്ട്കെയ്സ്, കുട തുടങ്ങിയ വസ്തുകൾക്കായി തീർത്ഥാടകർ പണം നൽകേണ്ടതില്ല. സ്വന്തം നിലക്ക് ഈ വസ്തുക്കൾ ഹാജിമാർക്ക് വാങ്ങാം.

ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ടയിൽ 80 ശതമാനം ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 20 ശതമാനം സ്വകാര്യ ട്രാവൽ ഏജൻസികൾക്കുമായാണ് വീതിച്ച് നൽകിയിട്ടുള്ളത്. നേരത്തെ ഒരു തവണ ഹജ്ജ് ചെയ്തവർക്ക് ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വീണ്ടും ഹജ്ജിന് അപേക്ഷ നൽകാൻ കഴിയില്ല. വിഐപികൾക്കും ഇനി സാധാരണ തീർത്ഥാടകരായി തന്നെ ഹജ്ജ് നിർവഹിക്കേണ്ടി വരും.

ഇത്തവണ കേരളത്തിലെ മൂന്ന് ഇടങ്ങളിൽ നിന്ന് പുറപ്പെടാനാകുമെന്നതാണ് സംസ്ഥാനത്തെ തീർത്ഥാടകരെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലാണ് എംബാർക്കേഷൻ കേന്ദ്രങ്ങളായി അനുവദിച്ചിട്ടുള്ളത്. കണ്ണൂരിൽ ഇതാദ്യമായിട്ടാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി വരുന്നത്. കോഴിക്കോട് ഒരിടവേളക്ക് ശേഷവും.

രണ്ടോ മൂന്നോ ദിവസത്തിനകം ഹജ്ജിന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി ന്യൂഡൽഹി കേരള ഹൗസിൽ മാധ്യമപ്രവർത്തകരെ അറിയിച്ചു.

ഡിജിറ്റൽ അപേക്ഷ തുടങ്ങുന്നതിനു മുമ്പാണ് നവംബർ ഒന്നിന് അപേക്ഷ സ്വീകരിച്ചിരുന്നതെന്നും ഹജ്ജ് നയം വൈകിയതുമൂലം വിശ്വാസികൾക്ക് പ്രയാസമുണ്ടായെന്ന പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദി സർക്കാർ ഇക്കുറി 1,75,025 പേർക്ക് അവസരം നൽകിയതുവഴി കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി ലക്ഷം പേർക്ക് അവസരം ലഭിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഉയർന്ന ഫീസ് വാങ്ങുന്നതടക്കം നിരവധി പരാതികൾ സ്വകാര്യ ഗ്രൂപ്പുകൾക്കെതിരെ ഉയർന്ന സാഹചര്യത്തിലാണ് അവരുടെ ക്വാട്ട 30ൽ നിന്ന് 20 ശതമാനമാക്കി കുറച്ചതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP