Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിനായി ഏഴ് പുതിയ ഇ എസ് ഐ ഡിസ്പെൻസറികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കേരളത്തിനായി ഏഴ് പുതിയ ഇ എസ് ഐ ഡിസ്പെൻസറികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി:ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഇന്ന് നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ 185-ാമത് യോഗത്തിൽ കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു.

കേരളത്തിനായി ഏഴ് പുതിയ ഇഎസ്ഐസി ഡിസ്പെൻസറികൾ പ്രഖ്യാപനത്തിലുണ്ട്. ഇ എസ് ഐ സി കോവിഡ് ദുരിതാശ്വാസ പദ്ധതിക്കായി, ദീർഘകാല ധനസഹായം നൽകുന്നതിന് ഒരു പ്രത്യേക ഫണ്ട് അനുവദിച്ചു.

'അടൽ ബീമിത് വ്യക്തി കല്യാൺ യോജന' 2022 ജൂൺ 30 വരെ നീട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും കാരണത്താൽ ജോലി നഷ്ടപ്പെട്ട, ഇൻഷ്വർ ചെയ്ത വ്യക്തികൾക്ക്, അവരുടെ വേതനത്തിന്റെ 50 ശതമാനം, 3 മാസത്തേക്ക് തൊഴിലില്ലായ്മ അലവൻസായി നൽകുന്ന പദ്ധതിയാണിത്.

ഇഎസ്ഐസി ആശുപത്രികളിൽ എവിടെയെങ്കിലും ഇൻ-ഹൗസ് സൗകര്യങ്ങൾ ലഭ്യമല്ലെങ്കിൽ, രോഗികളെ എംപാനൽ ചെയ്ത സ്വകാര്യ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റാമെന്നും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ, ഐപി-യിൽ നിന്ന് ഇ എസ് ഐ ആശുപത്രി 10 കിലോമീറ്ററിലധികം അകലെയാണെങ്കിൽ, എംപാനൽ ചെയ്ത ആശുപത്രികളെ രോഗികൾക്ക് ചികിത്സയ്ക്കായി നേരിട്ട് സമീപിക്കാം. യോഗത്തിൽ തൊഴിൽ സഹമന്ത്രിരാമേശ്വർ തെലിയും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP