Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച ശിശുഭവൻ മേധാവി അറസ്റ്റിൽ; പീഡനത്തിന് ഇരയായത് മനുഷ്യക്കടത്തിൽ നിന്നും ഭിക്ഷാടനത്തിൽ നിന്നും രക്ഷിച്ചു പുനരധിവസിപ്പിക്കപ്പെട്ട പെൺകുട്ടികൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച ശിശുഭവൻ മേധാവി അറസ്റ്റിൽ; പീഡനത്തിന് ഇരയായത് മനുഷ്യക്കടത്തിൽ നിന്നും ഭിക്ഷാടനത്തിൽ നിന്നും രക്ഷിച്ചു പുനരധിവസിപ്പിക്കപ്പെട്ട പെൺകുട്ടികൾ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച ശിശുഭവൻ മേധാവി അറസ്റ്റിൽ. ആർ എസ് മീന എന്നയാളെയാണു ഡൽഹി പൊലീസ് അറസ്റ്റുചെയ്തത്.

മനുഷ്യക്കടത്തിൽ നിന്നും ഭിക്ഷാടനത്തിൽ നിന്നും രക്ഷിച്ചു പുനരധിവസിപ്പിക്കപ്പെട്ട പെൺകുട്ടികളാണു പീഡനത്തിന് ഇരയായത്. സർക്കാർ ഉടമസ്ഥതയിലുള്ള ശിശുഭവനിൽ മനുഷ്യക്കടത്ത്, ഭിക്ഷാടനം, ജോലിതട്ടിപ്പ് തുടങ്ങിയവയിൽ നിന്ന് രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ച നിരവധി കുട്ടികളാണുള്ളത്.

കുട്ടികളെ പരിശോധിക്കണമെന്ന വ്യാജേന മുറിയിൽ കയറ്റി വാ പൊത്തിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നു. ബഹളമുണ്ടാക്കിയാൽ മുറിയിൽ നിന്ന് പുറത്തേക്കെറിയുമെന്നും ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തി. തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുകയും കുട്ടികൾക്കൊപ്പം സെൽഫി എടുക്കുകയും ചെയ്‌തെന്നും പൊലീസ് പറഞ്ഞു.

അധികൃതരുടെയും കുട്ടികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. പരിശോധനയിൽ ലൈംഗിക അതിക്രമം നടന്നതായും തെളിഞ്ഞിട്ടുണ്ട്. നിയമസംരക്ഷണയിൽ പീഡനത്തിന് ശ്രമിച്ചു എന്ന കുറ്റത്തിനു പുറമെ ലൈംഗിക പീഡനമടക്കം ക്രിമിനൽ കുറ്റങ്ങളാണ് പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്നത്.

കൊച്ചുകുട്ടികൾ അടിമപ്പണിക്ക് വരെ വിധേയരാകുന്ന തലസ്ഥാനത്ത് ആറിനും പത്തിനുമിടയിൽ പ്രായമുള്ള അൻപതിലധികം കുട്ടികളെയാണ് ശിശുഭവനിൽ താമസിപ്പിച്ചിരിക്കുന്നത്. ശിശുഭവൻ മേധാവിയായ ഒരുവർഷ കാലയളവിൽ മറ്റുകുട്ടികളെയും ഇയാൾ പീഡനത്തിനിരയാക്കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുട്ടികൾ അവരുടെ സംരക്ഷണചുമതലയുള്ളയാളോടു പരാതി പറഞ്ഞതോടെയാണു വിവരം പുറത്തറിഞ്ഞത്. പീഡനം നടക്കുമ്പോൾ സംരക്ഷണച്ചുമതലയുള്ളയാൾ സ്ഥലത്തില്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP