Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പട്‌ന അതിരൂപതയുടെ പുതിയ മെത്രാനായി മലയാളിയായ ബക്‌സർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ കല്ലുപുരയ്ക്കലിനെ നിയമിച്ചു വത്തിക്കാൻ; നിലവിലുള്ള മെത്രാൻ വിരമിച്ചാൽ പകരം എത്തുന്നത് മാർ സെബാസ്റ്റ്യൻ

പട്‌ന അതിരൂപതയുടെ പുതിയ മെത്രാനായി മലയാളിയായ ബക്‌സർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ കല്ലുപുരയ്ക്കലിനെ നിയമിച്ചു വത്തിക്കാൻ; നിലവിലുള്ള  മെത്രാൻ വിരമിച്ചാൽ പകരം എത്തുന്നത് മാർ സെബാസ്റ്റ്യൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പട്‌ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള (കോ-അഡ്ജുത്തൂർ) ബിഷപ്പായി മലയാളിയായ ഡോ. സെബാസ്റ്റ്യൻ കല്ലുപുരയെ നിയമിച്ചു. നിലവിൽ പട്‌ന അതിരൂപതാധ്യക്ഷനായ വില്ല്യം ഡിസൂസ സ്ഥാനമൊഴിയുമ്പോൾ ചുമതലയേൽക്കും. റോമിലെ പ്രാദേശിക സമയം 3.30നു ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപനം നടത്തിയത്.

1952ൽ പാലാ തീക്കോയിയിൽ ജനിച്ച ഡോ. സെബാസ്റ്റ്യൻ കല്ലുപുര നിലവിൽ പട്നയിലെ ബക്സർ രൂപതയുടെ ബിഷപ്പാണ്. 1984ൽ കൊട്ടിയൂരിൽ വൈദികപട്ടം സ്വീകരിച്ചു. പട്‌ന രൂപതയിൽ വൈദികനായിരുന്ന ശേഷം 2009ലാണ് ബക്‌സർ രൂപതാധ്യക്ഷനായത്.

പാളയംകോട്ടൈ രൂപതാധ്യക്ഷൻ ജൂഡ് ജെറാൾഡ് പോൾരാജ് വിരമിച്ചതിനെ തുടർന്നു മധുര ആർച്ച് ബിഷപ് ആന്റണി പപ്പുസാമിക്കു രൂപതയുടെ ഭരണച്ചുമതല നൽകി.പട്‌ന അതിരൂപത ബിഷപ്പ് ഡോ സെബാസ്റ്റ്യൻ കല്ലുപുരക്കൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP