Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

20, 50 രൂപ നോട്ടുകൾക്കു പിന്നാലെ പുതിയ നൂറു രൂപ നോട്ടും ഉടൻ പുറത്തിറക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; നിലവിലുള്ളവ പിൻവലിക്കില്ല; പുതിയവയിൽ നമ്പർ പാനലിലെ ഇൻസെറ്റ് ലെറ്റർ ഒഴിവാക്കും

20, 50 രൂപ നോട്ടുകൾക്കു പിന്നാലെ പുതിയ നൂറു രൂപ നോട്ടും ഉടൻ പുറത്തിറക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; നിലവിലുള്ളവ പിൻവലിക്കില്ല; പുതിയവയിൽ നമ്പർ പാനലിലെ ഇൻസെറ്റ് ലെറ്റർ ഒഴിവാക്കും

മുംബൈ: 20 രൂപ, 50 രൂപ നോട്ടുകൾക്കു പിന്നാലെ പുതിയ നൂറു രൂപ നോട്ടും പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. ഉടൻതന്നെ നൂറു രൂപ പുറത്തിറക്കും. പഴയ നോട്ടുകൾ പിൻവലിക്കാതെയാകും പുതിയവ എത്തുക.

നമ്പറിങ്ങ് പാനലുകളിൽ ഇൻസെറ്റ് ലെറ്റർ ഇല്ലാതെയാണ് പുതിയ നോട്ട് പുറത്തിറക്കുക. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പുതിയ 20, 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്നു കഴിഞ്ഞ ദിവസം ആർബിഐ അറിയിച്ചിരുന്നു.

നോട്ട് അസാധുവാക്കലിനു ശേഷം ഇതുവരെ ഏതാണ്ട് 2000 കോടിയുടെ വരുമാനം വെളിപ്പെടുത്തി നികുതി അടച്ചുവെന്നാണു ധനമന്ത്രാലയം അറിയിച്ചത്. ആദായനികുതി വകുപ്പ് ഇതുവരെ 400 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 130 കോടി രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്തിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP