Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിയേറ്റ തൊഴിലാളികളിൽ നിന്നും ട്രെയിൻ ടിക്കറ്റ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ; സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത് സംസ്ഥാന സർക്കാറുകളുടെ ആവശ്യപ്രകാരം; തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ്

കുടിയേറ്റ തൊഴിലാളികളിൽ നിന്നും ട്രെയിൻ ടിക്കറ്റ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ; സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത് സംസ്ഥാന സർക്കാറുകളുടെ ആവശ്യപ്രകാരം; തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ട്രെയിൻ മാർഗം നാട്ടിലെത്തിക്കുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്നും ട്രെയിൻ ടിക്കറ്റ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളിൽനിന്ന് ട്രെയിൻ ടിക്കറ്റ് ചാർജ് ഈടാക്കുന്നുവെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്. തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും കേന്ദ്ര സർക്കാർ ട്വീറ്റ് ചെയ്തു. അതേസമയം, ടിക്കറ്റ് ചാർജിന്റെ 85 ശതമാനം റെയിൽവേയും 15 ശതമാനം സംസ്ഥാനവും വഹിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

'സംസ്ഥാന സർക്കാറുകളുടെ ആവശ്യപ്രകാരമാണ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. തൊഴിലാളികളിൽ നിന്ന് ചാർജ് ഈടാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല'-ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി. 'സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ സ്വദേശത്തേക്ക് അയക്കുന്ന തൊഴിലാളികളെ മാത്രമേ റെയിൽവേ മന്ത്രാലയം അംഗീകരിക്കുകയുള്ളു. അവർക്ക് ടിക്കറ്റിന് പണം അടക്കേണ്ടതില്ല. തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും കേന്ദ്ര സർക്കാർ ട്വീറ്റ് ചെയ്തു.

നാട്ടിൽ എത്താൻ ട്രെയിനുകളെ ആശ്രയിക്കുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്ന് യാത്രാ കൂലി ഈടാക്കുന്നതായുള്ള ആക്ഷേപത്തിനിടെയാണ് വിശദീകരണവുമായി കേന്ദ്രം രം​ഗത്തെത്തിയത്. കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ എത്തിക്കാൻ 34 പ്രത്യേക ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തിയത്. സ്ലീപ്പർ ക്ലാസ് ടിക്കറ്റിന്റെ നിരക്ക് യാത്രക്കാരിൽ നിന്ന് റെയിൽവേ ഈടാക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന് പുറമേ 50 രൂപ അധികം ഈടാക്കുന്നതായും ആക്ഷേപം നിലനിൽക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ അവരവരുടെ നാട്ടിൽ എത്തിക്കുന്നതിന് ചെലവിന്റെ 85 ശതമാനം സബ്‌സിഡിയായി റെയിൽവേ വഹിക്കുന്നതായാണ് ബിജെപിയുടെ വിശദീകരണം. യാത്രാ കൂലിയുടെ 15 ശതമാനം മാത്രമാണ് സംസ്ഥാനങ്ങളിൽ നിന്നും ഈടാക്കുന്നതെന്നും ബിജെപി അവകാശപ്പെടുന്നു. അതിഥി തൊഴിലാളികളുടെ യാത്രാ കൂലി പൂർണമായി കേന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. കേന്ദ്രസർക്കാർ അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. നാട്ടിലേക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളിൽ നിർധനരായവരുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് യാത്രാ ചെലവ് സംസ്ഥാനങ്ങളാണ് വഹിക്കുന്നത് എന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ തന്നെയാണ് അവിടെ നിന്ന് പുറപ്പെട്ട ട്രെയിനുകളിലെ കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി ഇനത്തിലുള്ള ചെലവ് വഹിച്ചത്. ട്രെയിനുകൾ സ്വീകരിച്ച ഝാർഖണ്ഡ്, നാട്ടിലേത്തിയ കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി നൽകുകയും ചെയ്തു. സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഗുജറാത്ത് തൊഴിലാളികളുടെ ചെലവ് വഹിച്ചത്. മഹാരാഷ്ട്ര മാത്രമാണ് കുടിയേറ്റ തൊഴിലാളികളിൽ നി്ന്ന് പണം ഈടാക്കിയത്. മഹാരാഷ്ട്രയിൽ നിന്ന് യാത്ര ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മന്ത്രി നിതിൻ റൗട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചതും വാർത്തയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP