Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

പാസ്‌വേർഡ് പങ്കുവയ്ക്കൽ നടക്കില്ല; സേവനം ഇന്ത്യയിലും അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്‌ളിക്‌സ് ; നിയന്ത്രണം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മുന്നറിയിപ്പ്

പാസ്‌വേർഡ് പങ്കുവയ്ക്കൽ നടക്കില്ല; സേവനം ഇന്ത്യയിലും അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്‌ളിക്‌സ് ; നിയന്ത്രണം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിൽ പാസ്വേർഡ് പങ്കുവെയ്ക്കുന്നത് ഇനി സാധിക്കില്ല. ഈ വർഷം തന്നെ ഈ സേവനം അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് സ്ഥിരീകരിച്ചു. കൂട്ടുകാർക്കും ബന്ധുക്കൾക്കും പാസ്വേർഡ് പങ്കുവെച്ച് ഒന്നിലധികം പേർ സൗജന്യമായി സിനിമ കാണുന്ന സൗകര്യമാണ് ഇല്ലാതാവുന്നത്.

സമീപഭാവിയിൽ തന്നെ ഇത്തരത്തിൽ പങ്കുവെച്ച പാസ്വേർഡ് ഉപയോഗിച്ച് ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ കാണുന്നവർ പണം മുടക്കേണ്ടതായി വരും. അതായത് പാസ് വേർഡ് പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം വരും. ഘട്ടം ഘട്ടമായി ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പാസ് വേർഡ് ഒന്നിലധികം പേർക്ക് പങ്കുവെയ്ക്കാനുള്ള ഓപ്ഷൻ ഉണ്ട്. പകരം ഇത്തരത്തിൽ പാസ് വേർഡ് ലഭിക്കുന്നവരും പണം മുടക്കിയാൽ മാത്രമേ വീഡിയോ കാണാൻ സാധിക്കൂ.

നടപ്പുവർഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതിന് മുൻപ് തന്നെ ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് പദ്ധതിയിടുന്നത്. പരസ്യത്തെ പിന്തുണച്ച് കൊണ്ടുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോം ഒരുക്കുകയാണ് ലക്ഷ്യം. തുടക്കത്തിൽ ഇതിന് തിരിച്ചടി നേരിട്ടാലും ഭാവിയിൽ ഇത് പ്രയോജനം ചെയ്യുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇന്ത്യയിൽ ഉപഭോക്താക്കളുടെ എണ്ണം രണ്ടു കോടിയായി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP