Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാഹുബലിയുടെ അമ്മ ശിവകാമിയുടെ ഉദയം ഇതിവൃത്തമാവുന്ന വെബ് പരമ്പര വേണ്ടെന്ന് വച്ച് നെറ്റ് ഫ്‌ളിക്‌സ്; ചിത്രീകരിച്ച വിഷ്വൽസ് ഇഷ്ടമായില്ലെന്ന് സൂചന; നഷ്ടം 150 കോടി

ബാഹുബലിയുടെ അമ്മ ശിവകാമിയുടെ ഉദയം ഇതിവൃത്തമാവുന്ന വെബ് പരമ്പര വേണ്ടെന്ന് വച്ച് നെറ്റ് ഫ്‌ളിക്‌സ്; ചിത്രീകരിച്ച വിഷ്വൽസ് ഇഷ്ടമായില്ലെന്ന് സൂചന; നഷ്ടം 150 കോടി

സ്വന്തം ലേഖകൻ

150 കോടി മുതൽ മുടക്കിൽ ബാഹുബലി സീരിസ് വേണ്ടെന്നു വെച്ച് നെറ്റ്ഫ്‌ളിക്‌സ്. രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ച ബാഹുബലിയുടെ കൂറ്റൻ വിജയത്തിന് ശേഷം നെറ്റ്ഫ്ളിക്സുമായി ചേർന്ന് ഒരു പ്രീക്വൽ നിർമ്മിക്കുമെന്ന് സംവിധായകൻ രാജമൗലി പ്രഖ്യാപിച്ചിരുന്നു.

ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷം സീരീസ് വേണ്ടെന്ന് വച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് ടീം. ചിത്രീകരിച്ച വിഷ്വൽസ് ഇഷ്ടപ്പെടാത്തതാണ് കാരണം. രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് മൃണാൾ താക്കൂറായിരുന്നു. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകൻ.

എസ്.എസ്.രാജമൗലിയുടെ പിന്തുണയോടെയാണു നെറ്റ്ഫ്‌ളിക്‌സ് 'ബാഹുബലി: ബിഫോർ ദ് ബിഗിനിങ്ങ് പ്രഖ്യാപിച്ചത്. ബാഹുബലിയുടെ അമ്മ ശിവകാമിയുടെ ഉദയം ഇതിവൃത്തമാവുന്ന വെബ് പരമ്പരയിൽ കേന്ദ്രകഥാപാത്രമായി മൃണാൾ താക്കൂറിനെ നിശ്ചയിച്ചു. 150 കോടിയോളം രൂപയാണ് നെറ്റ്ഫ്‌ളിക്‌സിനു ഇതിലൂടെ നഷ്ടമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP