Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗാന്ധിജിയെ ബഹുമാനിക്കുന്നു; അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം ലഭിക്കകയുമില്ല; 1946ൽ പോലും റേഡിയോ പ്രഭാഷണം നടത്തി; 1945ലെ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടിരുന്നില്ലെന്ന് രേഖകൾ

ഗാന്ധിജിയെ ബഹുമാനിക്കുന്നു; അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം ലഭിക്കകയുമില്ല; 1946ൽ പോലും റേഡിയോ പ്രഭാഷണം നടത്തി; 1945ലെ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടിരുന്നില്ലെന്ന് രേഖകൾ

ഹൈദരാബാദ്: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹത വർധിക്കുന്നു. 1945 ഓഗസ്റ്റ് 18ന് നടന്ന വിമാനാപകടത്തിൽനിന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് രക്ഷപെട്ടിരുന്നുവെന്ന് സൂചനകൾ നൽകുന്ന ഫയലുകൾ സർക്കാർ പുറത്തുവിട്ടു. നേതാജി നടത്തിയതെന്നു കരുതുന്ന റേഡിയോ സംപ്രേഷണത്തിന്റെ വിവരങ്ങളാണ് ഇതിലുള്ളത്.1945 ഓഗസ്റ്റ് 18 ന് ശേഷവും നേതാജി ജീവിച്ചിരുന്നെന്ന് സൂചിപ്പിക്കുന്നതാണ് ഈ ഫയലുകൾ.

തായ്‌വാനിൽ ഉണ്ടായ വിമാനാപകടത്തിന് ശേഷവും സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുന്നതായാണ് രേഖകളിൽ സൂചനയുള്ളത്. 1945ന് ശേഷം അദ്ദേഹം നടത്തിയതായി പറയപ്പെടുന്ന മുന്ന് റേഡിയോ പ്രഭാഷണങ്ങളാണ് അദ്ദേഹം ജീവിച്ചിരുന്നതിന്റെ തെളിവായി പറയുന്നത്. ബംഗാൾ ഗവർണർ ഹൗസിൽ നിന്നുള്ള രേഖകളിലാണ് ഈ വെളിപ്പെടുത്തൽ. 1945 ഡിസംബർ 26, 1946 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് റേഡിയോ സംപ്രേഷണം നടത്തിയിരുന്നത്.

1945 ഡിസംബർ 26ന് ആണ് നേതാജിയുടെ ആദ്യ റേഡിയോ പ്രഭാഷണം. താൻ ലോകശക്തികളായ രാജ്യങ്ങളിൽ അഭയം തേടിയിരിക്കുകയാണെന്നും തന്റെ ഹൃദയം ഇന്ത്യയ്ക്കായി തുടിക്കുന്നുവെന്നും ഈ പ്രഭാഷണത്തിൽ ബോസ് പറയുന്നു. 1946 ജനുവരി ഒന്നിന് നടത്തിയ രണ്ടാം പ്രക്ഷേപണത്തിൽ രണ്ട് വർഷത്തിനകം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന് നേതാജി പറയുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം തകർച്ചയിലാണ് നമുക്ക് സ്വാതന്ത്ര്യം നേടിയേ മതിയാകൂ. അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം ലഭിക്കില്ല. എന്നാൽ മഹാത്മാ ഗാന്ധിയെ താൻ ബഹുമാനിക്കുന്നുവെന്നും നേതാജി പറഞ്ഞു.

1946 ഫെബ്രുവരിയിലാണ് മൂന്നാം പ്രക്ഷേപണം. ഇത് സുഭാഷ് ചന്ദ്രബോസാണ്, ജെയ്ഹിന്ദ്. ഇത് മൂന്നാം തവണയാണ് ഞാൻ എന്റെ ഇന്ത്യൻ സഹോദരീസഹോദരന്മാരെ അഭിസംബോധന ചെയ്യുന്നത്. പെത്‌വിക് ലോറൻസിനെയും മറ്റ് രണ്ട് പേരെയും ഇന്ത്യയിലേക്ക് അയയ്ക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആലോചിക്കുന്നതായും ഈ പ്രക്ഷേപണത്തിൽ സുഭാഷ് ചന്ദ്രബോസ് പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP