Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സൈബർ ഇന്ത്യ ഒറ്റക്കെട്ടായി ശബ്ദിക്കുമ്പോഴും നിസ്സംഗ ഭാവത്തിൽ ട്രായ്; കോലാഹലമുണ്ടാക്കിയതുകൊണ്ട് കാര്യമില്ലെന്ന് ട്രായ് ചെയർമാൻ

നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സൈബർ ഇന്ത്യ ഒറ്റക്കെട്ടായി ശബ്ദിക്കുമ്പോഴും നിസ്സംഗ ഭാവത്തിൽ ട്രായ്; കോലാഹലമുണ്ടാക്കിയതുകൊണ്ട് കാര്യമില്ലെന്ന് ട്രായ് ചെയർമാൻ

ന്യൂഡൽഹി: ടെലിക്കോം കമ്പനികളുടെ പകൽകൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന നിലപാടിനെതിരെ സൈബർ ലോകത്ത് അതിശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ നിസ്സംഗ ഭാവത്തിൽ ട്രായ് ചെയർമാൻ. വൻകിടക്കാർക്ക് ഒത്താശ പാടുന്നതാണ് ട്രായിയുടെ പുതിയ നയമെന്ന വിമർശനം ഉയരുമ്പോഴും ഉപഭോക്താക്കളെ ചൊടിപ്പിക്കുന്ന വിധത്തിലാണ് ട്രായ് ചെയർമാന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായിരിക്കുന്നത്. നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച സംവാദങ്ങളിൽ കോലാഹലമുണ്ടാക്കിയതുകൊണ്ട് കാര്യമില്ലെന്ന് ട്രായ് ചെയർമാൻ രാഹുൽ ഖുല്ലാർ പറഞ്ഞത്.

യു എസും ബ്രിട്ടനും പോലെയുള്ള രാജ്യങ്ങളിൽ നെറ്റ് ന്യൂട്രാലിറ്റി ഇത്രയും കർശനമായി പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച് ജനാധിപത്യപരമായ സംവാദമാണ് നടക്കേണ്ടത്. ഉച്ചത്തിൽ ബഹളം വച്ചതുകൊണ്ട് സംവാദം ജയിക്കാനാകില്ല. ഇരുവശത്ത് നിന്നും ശാന്തവും സമാധാനപരവുമായ വാദങ്ങളാണ് ഉയർത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ് ന്യൂട്രാലിറ്റിയിൽ വിവിധ രാജ്യങ്ങൾ വ്യത്യസ്ത രീതിയിലുള്ള സമീപനമാണ് പുലർത്തുന്നത്. ബ്രിട്ടനിലും യൂറോപിന്റെ ചില ഭാഗങ്ങളിലും കർശനമായ രീതിയിൽ ഇത് നടപ്പാക്കുന്നില്ല. അമേരിക്കയിൽ സൗജന്യ പ്ലാനുകൾ അനുദിക്കപ്പെട്ടിട്ടുണ്ടെന്നുും അദ്ദേഹം വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP