Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നേപ്പാളിൽ മണ്ണിടിച്ചിലിൽ പത്ത് മരണം;മിയാഗദിയിൽ ഏഴ് പേരും ജാർകോട്ടിൽ രണ്ട് പേരും മരിച്ചു; നിരവധി വീടുകൾ ഒലിച്ചുപോയി

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പത്ത് പേർ മരിച്ചു. മിയാഗദിയിൽ ഏഴ് പേരും ജാർകോട്ടിൽ രണ്ട് പേരും സിന്ധുപാൽചൗക്കിൽ ഒരാളുമാണ് മരിച്ചത്.

ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നേപ്പാളിലെ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 54 ആയി. 39 പേരെ കാണാതായിട്ടുണ്ട്. ഏതാനും ദിവസമായി നേപ്പാളിലെ 19 ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

നാരായണി അടക്കമുള്ള നദികളിൽ വെള്ളം പൊങ്ങി നിരവധി വീടുകൾ ഒലിച്ചുപോയി. പടിഞ്ഞാറൻ നേപ്പാളിലേക്കുള്ള റോഡുകൾ മണ്ണിടിഞ്ഞ് തടസപ്പെട്ടു. ഇതുമൂലം രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP