Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജവഹർലാൽ നെഹ്‌റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ 100 വാല്യങ്ങൾ പൂർത്തിയായി; തയ്യറാക്കിയത് ചരിത്രകാരൻ മാധവൻ കെ പാലാട്ട്; ഇനി പ്രഥമപ്രധാനമന്ത്രിയെക്കുറിച്ച് പുസ്‌കതത്തിലൂടെ അറിയാം

ജവഹർലാൽ നെഹ്‌റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ 100 വാല്യങ്ങൾ പൂർത്തിയായി; തയ്യറാക്കിയത് ചരിത്രകാരൻ മാധവൻ കെ പാലാട്ട്; ഇനി പ്രഥമപ്രധാനമന്ത്രിയെക്കുറിച്ച് പുസ്‌കതത്തിലൂടെ അറിയാം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ 100 വാല്യങ്ങളും പൂർത്തിയായി. നെഹ്‌റുവിന്റെ കത്തുകൾ, ലേഖനങ്ങൾ, പ്രസംഗങ്ങൾ തുടങ്ങി രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയെക്കുറിച്ചു ലഭ്യമായ എല്ലാ ചരിത്രരേഖകളും ഉൾപ്പെടുത്തി ജവാഹർലാൽ നെഹ്‌റു മെമോറിയൽ ഫണ്ട് തയാറാക്കിയതാണ് ഈ ഗ്രന്ഥങ്ങൾ. ചരിത്രകാരൻ പ്രഫ. മാധവൻ കെ.പാലാട്ടാണ് എഡിറ്റർ.

14ന് നെഹ്‌റു സ്മാരക മ്യൂസിയത്തിൽ അദ്ദേഹം നടത്തുന്ന നെഹ്‌റു അനുസ്മരണ പ്രഭാഷണച്ചടങ്ങിൽ 100 വാല്യങ്ങളും പ്രകാശിപ്പിക്കുന്ന പ്രഖ്യാപനം നടത്തും. 2 സീരിസുകളിലായാണ് ഇവ. സർവേപ്പള്ളി ഗോപാലായിരുന്നു ആദ്യ സീരീസ് എഡിറ്റർ.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ 17 വർഷത്തിന്റെ ചരിത്രം കൂടിയാണ് ഈ ഗ്രന്ഥങ്ങളിലൂടെ വെളിപ്പെടുന്നതെന്നു പ്രഫ. മാധവൻ കെ. പാലാട്ട് പറഞ്ഞു. അറിയപ്പെടാത്ത ഒരു മുഖം നെഹ്‌റുവിനുണ്ടായിരുന്നില്ല. ചിന്തിച്ചതെല്ലാം എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും കത്തുകളിലൂടെയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രതന്ത്രജ്ഞൻ, സാഹിത്യ കുതുകി, കലാകാരൻ, തത്വചിന്തകൻ തുടങ്ങി നെഹ്‌റു വ്യാപരിച്ചിരുന്ന വിവിധ തലങ്ങളുടെ നേർച്ചിത്രങ്ങളാണ് ചരിത്രരേഖകളുടെ സമാഹരണത്തിലൂടെ ഒരുക്കിയിരിക്കുന്നത്. 8 വർഷം കൊണ്ടാണ് 100 വാല്യങ്ങൾ തയാറാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP