Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാഷനൽ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാൻസ്ഫർ മെയ്‌ 23ന് 14 മണിക്കൂറോളം മുടങ്ങും; സാങ്കേതിക നവീകരണം നടക്കുന്നതിനാലെന്ന് ആർബിഐ

നാഷനൽ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാൻസ്ഫർ മെയ്‌ 23ന് 14 മണിക്കൂറോളം മുടങ്ങും; സാങ്കേതിക നവീകരണം നടക്കുന്നതിനാലെന്ന് ആർബിഐ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ഓൺലൈൻ പണമിടപാട് സങ്കേതമായ നാഷനൽ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാൻസ്ഫർ (എൻഇഎഫ്ടി) മെയ്‌ 23ന് 14 മണിക്കൂറോളം മുടങ്ങുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മെയ്‌ 22ന് ബിസിനസ് അവസാനിച്ചശേഷം സാങ്കേതിക നവീകരണം നടക്കുന്നതിനാലാണു പിറ്റേന്നു തടസ്സം നേരിടുകയെന്ന് ആർബിഐ വ്യക്തമാക്കി.

'യുപിഐ ഇടപാടുകളുടെ വിജയത്തിനു ശേഷമുള്ള ഈ തീരുമാനം പുതിയ അവസരമാണ്. ഉപഭോക്തൃ ഇടപാടുകൾ വർധിപ്പിക്കാനും കഴിഞ്ഞ വർഷത്തെ നഷ്ടത്തിൽനിന്നു കരകയറാനും കമ്പനികളെ സഹായിക്കും' മണിടാപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ അങ്കുർ മഹേശ്വരി പറഞ്ഞു.

മെയ്‌ 23 ഞായറാഴ്ച പുലർച്ചെ 1 മണി മുതൽ ഉച്ചയ്ക്ക് 2 വരെ എൻഇഎഫ്ടി സേവനം ലഭ്യമാകില്ല. ചിലപ്പോൾ സമയം നീണ്ടേക്കാം. എന്നാൽ, ഈ സമയത്തും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സൗകര്യം പതിവുപോലെ തുടരും. ആർടിജിഎസിൽ സമാനമായ സാങ്കേതിക നവീകരണം ഏപ്രിൽ 18ന് പൂർത്തിയായിരുന്നു.

ഏപ്രിലിൽ എൻഇഎഫ്ടി, ആർടിജിഎസ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ബാങ്ക് ഇതര പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർക്കും അനുമതി നൽകിയതിന്റെ തുടർച്ചയാണു സാങ്കേതിക നവീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP