Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളുടെ അപേക്ഷയ്ക്ക് ഫലം; നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ ദുബായിലും കുവൈറ്റിലും

പ്രവാസികളുടെ അപേക്ഷയ്ക്ക് ഫലം; നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ ദുബായിലും കുവൈറ്റിലും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രവാസി മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥന മാനിച്ച് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാ കേന്ദ്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കുവൈത്ത് സിറ്റിയിലെ പരീക്ഷാ കേന്ദ്രത്തിന് പുറമെയാണിത്.

പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് പ്രധാനമന്ത്രി ഇടപെട്ടത്.ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ നീറ്റ് പരീക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP