Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീറ്റ് പരീക്ഷകൾ രണ്ടു ഘട്ടമായി നടത്തുന്നതിൽ നിന്ന് പിന്മാറി കേന്ദ്ര സർക്കാർ; പരീക്ഷകൾ ഓൺലൈനായി നടത്തില്ല;'സാമ്പത്തികമായി പിന്നോട്ടം നിൽക്കുന്ന കുട്ടികളെ ബാധിക്കും'  

നീറ്റ് പരീക്ഷകൾ രണ്ടു ഘട്ടമായി നടത്തുന്നതിൽ നിന്ന് പിന്മാറി കേന്ദ്ര സർക്കാർ; പരീക്ഷകൾ ഓൺലൈനായി നടത്തില്ല;'സാമ്പത്തികമായി പിന്നോട്ടം നിൽക്കുന്ന കുട്ടികളെ ബാധിക്കും'   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മെഡിക്കൽ, എൻജിനിയറിങ് പ്രവേശനപരീക്ഷകളായ നീറ്റ് പരീക്ഷ ഒരു വർഷം രണ്ടുതവണ നടത്താനുള്ള തീക്കത്തിൽ നിന്ന് പിന്മാറി കേന്ദ്ര സർക്കാർ. കേന്ദ്ര മാനവവിഭവശേഷി വകുപ്പുമന്ത്രാലയമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പരീക്ഷകൾ ഓൺലൈനായി നടത്താനുള്ള നീക്കത്തിൽനിന്നും മന്ത്രാലയം പിന്മാറി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഓൺലൈൻ പരീക്ഷ പ്രതികൂലമായി ബാധിക്കുമെന്നതു കണക്കിലെടുത്താണു മന്ത്രാലയത്തിന്റെ നീക്കം.

2019 നീറ്റ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഈ വർഷം നവംബർ ഒന്നുമുതൽ ആരംഭിക്കും. മെയ്‌ അഞ്ചിനാണു പരീക്ഷ. നീറ്റ് പരീക്ഷ ഒന്നിലേക്ക് ഒതുക്കിയെങ്കിലും ജോയിന്റ് എൻട്രൻസ് പരീക്ഷ(ജെഇഇ) രണ്ടു തവണ നടത്തുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ജെഇഇ മെയിൻ ജനുവരിയിലും ഏപ്രിലിലും നടത്തും.

മെഡിക്കൽ, എൻജിനിയറിങ് പ്രവേശനപരീക്ഷകൾ ഒരു വർഷം രണ്ടു തവണ എഴുതാൻ അവസരമൊരുക്കി എൻട്രൻസ് പരീക്ഷകളിൽ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ അടിമുടി മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ച് മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അടുത്ത വർഷം മുതൽ ഫെബ്രുവരിയിലും മേയിലും നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

നീറ്റ്, എസ്‌പി.സി.സി മെയിൻ പരീക്ഷകൾ ലക്ഷക്കണക്കിനു വിദ്യാർത്ഥികളാണ് എഴുതുന്നത്. ഇക്കൊല്ലം നീറ്റ് 13.36 ലക്ഷം പേരും ജെഇഇ മെയിൻ 11.5 ലക്ഷം പേരും എഴുതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP