Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിങ്ങൾ 40പേരെ കൊന്നാൽ പകരം 400പേരെത്തും; കാശ്മീരിൽ ആർമി റിക്രൂട്ട്‌മെന്റിന് പങ്കെടുക്കാനെത്തിയത് 2,500 ഓളം യുവാക്കൾ; ആകെയുള്ളത് 111 ഒഴിവുകൾ

നിങ്ങൾ 40പേരെ കൊന്നാൽ പകരം 400പേരെത്തും; കാശ്മീരിൽ ആർമി റിക്രൂട്ട്‌മെന്റിന് പങ്കെടുക്കാനെത്തിയത് 2,500 ഓളം യുവാക്കൾ; ആകെയുള്ളത് 111 ഒഴിവുകൾ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ:പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച് ഒരാഴ്ച തികയും മുൻപ് നടത്തിയ ആർമി റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ യുവാക്കളുടെ നീണ്ട നിര. കാശ്മീരിലെ ബരാമുള്ള ജില്ലയിൽ ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ ആർമി റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാനെത്തിയത് 2,500 ഓളം കശ്മീരി യുവാക്കളാണ്. എന്നാൽ ആകെ 111 ഒഴിവിലേക്കാണ് ആർമി റിക്രൂട്ട്‌മെന്റ് നടന്നത്.

സൈന്യത്തിൽ ചേരുകയാണെങ്കിൽ രാജ്യത്തെ സേവിക്കാൻ കഴിയും. ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും പറ്റും. കാശ്മീർ താഴ്‌വരയിൽ ജോലി കിട്ടാൻ എളുപ്പമല്ലെന്നു ആർമി റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർത്ഥികൾ പറഞ്ഞു.സംസ്ഥാനത്ത് നിലനിൽക്കുന്ന തൊഴിലില്ലാഴ്മയാണ് ഇത്രയും പേർ പങ്കെടുക്കാൻ കാരണമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

കൂടുതൽ ഒഴിവുകൾ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രശ്നബാധിത പ്രദേശങ്ങളിൽ കാശ്മീരി യുവാക്കളെ നിയോഗിക്കുകയാണെങ്കിൽ പ്രദേശവാസികളോട് ആശയവിനിമയം നടത്താൻ കൂടുതൽ സൗകര്യമാണെന്ന് ഉദ്യോർത്ഥികൾ പറഞ്ഞു. സംഘർഷങ്ങൾ കുറയ്ക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ സേവിക്കാനും തൊഴിലിന് വേണ്ടിയും ആയിരക്കണക്കിന് യുവാക്കളാണ് റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാനെത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP