Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്ത് വെട്ടുകിളി ആക്രമണം ശക്തമാകുന്നു; കനത്ത വിളനാശം വിതച്ച് വെട്ടുകിളി ആക്രമണം മഹാരാഷ്ട്ര, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു: 11 കൺട്രോൾ റൂമുകൾ തുറന്ന് കേന്ദ്ര കൃഷി മന്ത്രാലയം

രാജ്യത്ത് വെട്ടുകിളി ആക്രമണം ശക്തമാകുന്നു; കനത്ത വിളനാശം വിതച്ച് വെട്ടുകിളി ആക്രമണം മഹാരാഷ്ട്ര, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു: 11 കൺട്രോൾ റൂമുകൾ തുറന്ന് കേന്ദ്ര കൃഷി മന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് വെട്ടുകിളി ആക്രമണം ശക്തമാകുന്നു. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങൾക്ക് പിന്നാലെ കനത്ത കൃഷി നാശം വിതച്ച് മഹാരാഷ്ട്ര, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും വെട്ടുകിളി ആക്രമണം വ്യാപിച്ചിരിക്കുകയാണ്. നാല് സംസ്ഥാനങ്ങളിലെ 20 ജില്ലകളിൽ 47000 ഹെക്ടർ പ്രദേശത്ത് മരുന്ന് തളിക്കൽ നടത്തിക്കഴിഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കീടനാശിനി കമ്പനി പ്രതിനിധികളുടെയും യോഗം മൂന്നു തവണ വിളിച്ചുകഴിഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയം 11 കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള വെട്ടുകിളി ആക്രമണമാണ് മധ്യപ്രദേശിലുണ്ടായത്. കീടനാശിനി തളിക്കുന്നതിനുവേണ്ടി ഡ്രോണുകൾ അടക്കമുള്ളവ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികളും തുടങ്ങിക്കഴിഞ്ഞു.

പച്ചക്കറി കൃഷിക്കും പയർ വർഗങ്ങൾക്കുമാണ് വെട്ടുകിളി ആക്രമണം നിലവിൽ ഭീഷണി ഉയർത്തുന്നത്. എന്നാൽ മറ്റുവിളകളെ ബാധിക്കാത്ത തരത്തിൽ കാലവർഷത്തിന് മുമ്പ് വെട്ടുകിളി ഭീഷണി ഒഴിവാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. മധ്യപ്രദേശിൽനിന്ന് യുപിയിലെ ഝാൻസി ജില്ലയിൽ ബുധനാഴ്ച വെട്ടുകിളികൾ എത്തിയതായി സർക്കാർ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വെട്ടുകിളികൾ എത്തിയിട്ടുള്ളത്. വെട്ടുകിളി ആക്രമണം മുന്നിൽക്കണ്ട് പഞ്ചാബ് അതീവ ജാഗ്രത പാലിക്കുകയാണ്.

ഏപ്രിൽ രണ്ടാം വാരത്തോടെയാണ് പാക്കിസ്ഥാനിൽനിന്ന് വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. രാജസ്ഥാനിലെ 18ഉം മധ്യപ്രദേശിലെ 12ഉം ജില്ലകളിലെ വിളകളെ അവ നശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP