Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഞ്ചാബിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്ന് വീണ് അപകടം: വ്യോമസേന പൈലറ്റിന് ദാരുണാന്ത്യം; തകർന്നത് പട്യാല ഏവിയേഷൻ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള സിംഗിൾ എൻജിൻ- ടു സീറ്റർ വിമാനം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

മറുനാടൻ മലയാളി ബ്യൂറോ

ചണ്ടീഗഢ്: പഞ്ചാബിൽ പരിശീലനവിമാനം തകർന്നുവീണ് വ്യോമസേന പൈലറ്റ് മരിച്ചു. എൻ.സി.സി. കേഡറ്റുകളെ വിമാനം പറത്താൻ പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന എൻ.സി.സി. കേഡറ്റിന് പരിക്കേറ്റു. ജി.എസ്. ചീമ എന്ന പൈലറ്റാണ് മരിച്ചത്. പട്യാല ഏവിയേഷൻ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള സിംഗിൾ എൻജിൻ- ടു സീറ്റർ വിമാനമാണ് സംഗൂർ-പട്യാല റോഡിനു സമീപത്ത് തകർന്നുവീണത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.

വ്യോമസേനയിലെ വിങ് കമാൻഡർ ആയിരുന്ന ചീമയെ എൻ.സി.സി. കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി ഡെപ്യൂട്ടേഷനിൽ അയച്ചിരിക്കുകയായിരുന്നു. വിപിൻ കുമാർ യാദവ് എന്ന എൻ.സി.സി. കേഡറ്റിനാണ് പരിക്കേറ്റത്. ഗവൺമെന്റ് മോഹിന്ദ്ര കോളേജിലെ വിദ്യാർത്ഥിയാണ് വിപിൻ. പഞ്ച്കുളയിലെ ചണ്ടിമന്ദിറിൽ സ്ഥിതി ചെയ്യുന്ന കമാൻഡ് ആശുപത്രിയിലേക്ക് വിപിനെ മാറ്റിയതായി ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP