Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ലൈംഗിക പീഡനം, വഞ്ചന; നടൻ നവാസുദ്ദീൻ സിദ്ദിഖിക്ക് എതിരെ മുംബൈ പൊലീസിൽ പരാതിയുമായി ഭാര്യ ആലിയ: ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് സിദ്ദിഖിയുടെ സഹോദരൻ

ലൈംഗിക പീഡനം, വഞ്ചന; നടൻ നവാസുദ്ദീൻ സിദ്ദിഖിക്ക് എതിരെ മുംബൈ പൊലീസിൽ പരാതിയുമായി ഭാര്യ ആലിയ: ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് സിദ്ദിഖിയുടെ സഹോദരൻ

സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്ക് എതിരെ പീഡന പരാതിയുമായി ഭാര്യ ആലിയ രംഗത്ത്. തന്നെ നവാസുദ്ദീൻ സിദ്ദിഖി ലൈംഗികമായി പീഡിപ്പിച്ചെന്നും വഞ്ചിച്ചെന്നും ആരോപിച്ചാണ്് ആലിയ മുംബൈ പൊലീസിൽ പരാതി നൽകിയത്. യുപി സ്വദേശികളായ സിദ്ദിഖിയും ആലിയയും ഏറെനാളായി അകൽച്ചയിലാണ്. നേരത്തേ, ഭർത്താവിനും കുടുംബത്തിനുമെതിരെ യുപി പൊലീസിനെയും ഇവർ സമീപിച്ചിരുന്നു.

അതേസമയം ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ആലിയയ്‌ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും സിദ്ദിഖിയുടെ സഹോദരൻ ഷമാസ് പ്രതികരിച്ചു. താൻ മർദിച്ചതായി ആലിയ ആരോപിച്ചതിനെതിരെ ഷമാസ് നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു.

അതിനിടെ, സംവിധായകൻ അനുരാഗ് കശ്യപിനെതിരെ നടി പായൽ ഘോഷ് നൽകിയ ലൈംഗികപീഡനക്കേസിൽ, പരാതി പരിശോധിച്ച ശേഷമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കൂ എന്നു പൊലീസ് വ്യക്തമാക്കി. 2 കേസുകളും മുംബൈ വെർസോവ പൊലീസ് സ്റ്റേഷനിലാണ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP