Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടർച്ചയായ 17 ദിവസങ്ങൾ; നാലു സംസ്ഥാനങ്ങളിലായി 70 പ്രസംഗങ്ങൾ; ശബ്ദം നഷ്ടപ്പെട്ട പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു പൂർണ്ണ വിശ്രമത്തിൽ; അമിതമായി വിമാനയാത്ര നടത്തിയതുമൂലം നേരത്തേ തന്നെ ചികിത്സയിലായിരുന്ന സിദ്ദുവിന് ഹെലികോപ്റ്റർ യാത്രയും അപകടകരം

തുടർച്ചയായ 17 ദിവസങ്ങൾ; നാലു സംസ്ഥാനങ്ങളിലായി 70 പ്രസംഗങ്ങൾ; ശബ്ദം നഷ്ടപ്പെട്ട പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു പൂർണ്ണ വിശ്രമത്തിൽ; അമിതമായി വിമാനയാത്ര നടത്തിയതുമൂലം നേരത്തേ തന്നെ ചികിത്സയിലായിരുന്ന സിദ്ദുവിന് ഹെലികോപ്റ്റർ യാത്രയും അപകടകരം

ചണ്ഡിഗഡ്: തുടർച്ചയായ തിരഞ്ഞെടുപ്പ് പ്രസംഗത്തെ തുടർന്ന് ശബ്ദം നഷ്ടപ്പെട്ട പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു (55) 'ശബ്ദ വിശ്രമ'ത്തിൽ. നാലു സംസ്്ഥാനങ്ങളിലായാണണ് സിദ്ധു ഓടി നടന്ന് പ്രസംഗിച്ചത്. 17 ദിവസം 70 പൊതുയോഗങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ പ്രസംഗിച്ച സിദ്ദുവിന്റെ സ്വനതന്തുക്കൾക്ക് തകരാർ സംഭവിച്ചതിനാലാണ് ഡോക്ടർമാർ 5 ദിവസം പൂർണ വിശ്രമം നിർദേശിച്ചത്.

തദ്ദേശസ്വയംഭരണം, ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സിദ്ദു കോൺഗ്രസിന്റെ താരമൂല്യമുള്ള പ്രസംഗകനാണ്. മുൻ ക്രിക്കറ്റ് താരം കൂടിയായ അദ്ദേഹം നർമബോധം കൊണ്ടും പ്രസംഗചാതുരി കൊണ്ടും ജനത്തെ ആകർഷിക്കുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തുടർച്ചയായി പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തത്.

അമിതമായി വിമാനയാത്ര നടത്തിയതുമൂലം നേരത്തേ തന്നെ ചികിത്സയിലായ സിദ്ദുവിന് ഹെലികോപ്റ്റർ യാത്രയും അപകടകരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP